Posts

Showing posts from 2011

Change my Path

I saw sparkles of diamonds far away and I ran Picked as much as I could and kept in my heart Walked a little and I sensed blood gushing out. For its sharp edges cut soft flesh of my core I saw quiet waters in the valley deep down I crept and crawled down with my bleeding heart Shivering fingers felt  the cool but it tasted salty For my sweat, blood, tears and dirt mixed with it. I saw beds of red roses on the other side and Tried to swim across, but my weak legs and Hands failed to push me to the next shore They were asking  me to change my path? I adored these woods and its glittering diamonds My deep green valleys and its pointed rocks And blue waters of quiet lake, I felt affection for Nevertheless,  it is time for me to change my Path.  

യാമിനി

രാവേറെ കഴിഞ്ഞിരിക്കുന്നു ...... പുസ്തകം മടക്കി ....നല്ല ക്ഷീണം ......ജഗ്ഗില്‍ നിന്നും കുറച്ചു വെള്ളം കുടിച്ചു.... വാച്ചില്‍ സമയം രണ്ടു മണി കഴിഞ്ഞു... ഇനി ഉറങ്ങാം നാളെ നേരത്തെ എണീക്കണം..... ഫാനിന്റെ ചൂടുള്ള കാറ്റും ...ക്ഷീണവും കാരണം പെട്ടന്ന് മയങ്ങി പോയി ... എന്റെ ചെവിക്കുള്ളില്‍ കര്‍ന്നപടം പൊട്ടുമാറുച്ചത്തില്‍ വല്ലാത്ത മൂളല്‍....എന്‍റെ കിടക്ക ശക്തിയായി കുലുങ്ങി.....ഞാന്‍  ബോധതലങ്ങളില്‍ നിന്നും അഗാധങ്ങളിലേക്ക് വഴുതി വീണത്‌ പോലെ......എന്‍റെ ദേഹം ആകെ തണുത്തിരിക്കുന്നു..... അത് അവളുടെ  വരവാണ്.... രാത്രിയുടെ ഏതോ യാമങ്ങളില്‍ കടന്നു വരുന്നവള്‍...യാമിനി....  ഏതോ മഞ്ഞു മൂടിയ താഴ്വാരങ്ങളിലെ ഇരുണ്ട അറകളില്‍  നിന്നും അവള്‍  ഇടയ്ക്കിടെ  വരാറുണ്ട്...പലപ്പോഴും ജനലിന്നു അപ്പുറം നിന്നു എന്നോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ.... ഇരുട്ടിന്റെ    മൂടുപടമിട്ടുകൊണ്ട് എന്‍റെ അരികില്‍ അവള്‍  നിന്നു..... പുറത്തെ അരണ്ട നിലവെളിച്ചതിന്റെ കീറുകള്‍ ജനാലയുടെ  കണ്ണാടി കടന്നു വന്നത് അവക്തമായ അവളുടെ  മുഖം ഞാന്‍ കണ്ടു ....ഭീതിയോടെ ഞാന്‍  തുറിച്ച...

കായീന്മാരുടെ ഓണം

 ഓണം, കഴിഞ്ഞുപോയ ഏതോ ഒരു നല്ല കാലത്തിന്‍റെ ഒരുപിടി ചാരംപേറുന്ന  ഓര്‍മകളുടെ ഒരു മണ്‍പാത്ര മായി മാറിയിരിക്കുന്നു.  ഓല പുരകളിലെ കണ്ണുനീരുപ്പു കലര്‍ന്ന ഓണസദ്യക്ക്സ്നേഹത്തിന്‍റെ പങ്കിടലിന്റെ...കരുതലിന്റെ... രുചിയായിരുന്നുവോ.....? അത്താഴ പഷ്ണികാരുണ്ടോ എന്ന് പടിപുര വാതിലില്‍ വന്നു വിളിച്ചു ചോദിച്ച നന്മ നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഏതോ ഐതീഹ്യമായി....  മാവേലി സങ്കല്പം  കോമഡി ഷോ കളില്‍ നിര്‍ദയം അവമതിക്കപെടുന്നു... കായീന്മാര്‍  വാഴുന്ന നാട്ടില്‍ അല്ലാതെ തരമില്ലല്ലോ...?? ബോധത്തിന്റെയും അബോധതിന്റെയും ഇടനാഴികളില്‍ എപ്പോഴോ നഷ്ട്ടമായവര്‍..... ശേഷിക്കുന്ന അല്‍പ്പം ബോധം ഇല്ലാതെയാക്കാന്‍ ക്ഷമയോടെ ക്യു നില്‍ക്കുന്നവര്‍.... ഓണം......ഷോപ്പിംഗ്‌നു ശേഷമുള്ള  ടി വി കാണലായി ചുരുങ്ങി...സമ്പന്നതയുടെ ഓണം... കായീന്മാരുടെ  ഓണം....മുന്നുറടി ചോദിച്ചാലും കിട്ടിയാലും തികയാത്ത ആര്‍ത്തി .... എന്തും ചെയ്യാന്‍ മടിക്കാത്ത കാഠിന്യം നമ്മുടെ മനസിന്‌ എങ്ങനെ കിട്ടി...?  ടെക്നോളജി കൊണ്ട് ലോകം ചെറുതായെന്നു ആരോ പറഞ്ഞുപോല്‍ ...... അളക്ക...

God knows every thing ......

Problems......Issues.......Crisis....Yes... from the moment we open our eyes till we close it for sleep...... we are suffocated with these terms...... But is there any crisis ....? I wonder....!!!!!!! From ancient times to this modern era........we progressed a lot ....but.... more we progressed....more were the worries.....they also grown along with progress and development.... A new born baby doesn't have any worries....He is also living in this world...same air he breaths same water he drinks....Yes.....baby doesn't have any worries.....You may think baby doesn't know any thing so it don't have any worry or problem....I do agree....baby doesn't know any thing....so he don't have any worry...... Then KNOWING is worry....????? May be the more you know more worries are there....!!!! When we grow up our worries are also growing along with....desires...dissapointments. etc etc...the reasons are many...At School we had (now appears smaller) problems of home w...

Dreams….

Dreams…. From where do they come from…? Where they are going to…? Sometimes very sweet…sometimes extremely scary…..But it is so amazing; sometimes dreams will take you to the places which you are going to be in future….sometimes dreams will tell you what happens around you, ie. the present. But it cannot take you to the past…!!   Dreams are not your thoughts….nor your wishes….it might be the sporadic flickers of your inner light. Through these flames can we know more about self..?   Is it only happens when we are asleep……..? Or will it always be there when our mind is calm……? Can it be called as a dream…..? So dream………….No……….allow your mind to have those sporadic flickers….but beware of your thoughts which will make your dreams so faint so that you can’t even understand the meaning.       When our focus, wishes and the dreams are the same we can identify our talents and purpose of life. It will unleash our unimaginable capabilities and potential…..We will not f...

ഏകാന്തത

ഏതോ ദുസ്വപ്നം കണ്ടു ഞാന്‍ ഞെട്ടിഉണര്‍ന്നു.....നന്നായി വിയര്‍തിരുന്നു.....കുറെ നേരം കട്ടിലില്‍ എഴുനേറ്റിരുന്നു......  അകലെ  എവിടെ നിന്നോ  ചീവീടുകളുടെ നേര്‍ത്ത ശബ്ദം മാത്രം.......  എന്നിലെ ഏകാന്തതയും....... രാത്രി യുടെ നിശബ്ദതയും.......ഇണചേര്‍ന്ന നിമിഷങ്ങള്‍...........   കുഴിച്ചുമൂടിയ വേദനകള്‍ ‍അവയുടെ കല്ലറകള്‍   തുറക്കുന്ന ശബ്ദം....... എന്റെ നെഞ്ചില്‍  കനലുകള്‍ വാരി വിതറി......  എന്റെ ഏകാന്തതകളില്‍... .കണ്ണുനീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍..... എന്നെ തേടി വരും..... നിര്‍ദയം മുറിവേല്‍പ്പിച്ചു മടങ്ങും....  എകാതത  എനിക്ക് ഇഷ്ട്ടമായിരുന്നില്ല..... പക്ഷെ  ഞാന്‍ .......തനിച്ചായിരുന്നു.....  എന്റെ ബാല്യം..... കൌമാരം.....യൌവനം...... ഇപ്പോഴും....  സ്കൂളിന്റെ പിന്നിലെ അരണ മരത്തിന്റെ ചുവട്ടിലെ മണ്ണിനു എന്റെ കണ്ണീരിന്റെ ഉപ്പുരസമുണ്ടായിരുന്നു.....തേഞ്ഞു പൊട്ടിയ ചെരുപ്പും...കീറി തുന്നിയ...

മഴ

കോരിച്ചൊരിയുന്ന മഴ.......ഒരു തുള്ളിയായി...പലതുള്ളികളായി.....മഴ നൂലായി.....പെയ്തിറങ്ങുന്നു.....കുസൃതി കാറ്റ് ആ നൂലുകളെ ആട്ടി ഉലയ്ക്കുന്നു.....ഇടവപ്പാതിക്ക് എന്തൊരു ചന്തം....!!!! ഈ ജനാലയിലൂടെ........അകലത്തേക്ക് വെറുതെ  മഴയിലൂടെ നോക്കിയിരിക്കാന്‍ എന്തു സുഖമാണ്...... ഇടയ്ക്ക് മുഖത്തേക്ക് വന്നു വീഴുന്ന തൂവാന തുള്ളികള്‍ ..... അതിന്റെ നനവില്‍ കൈവിരലുകള്‍  ഓടിക്കുമ്പോള്‍......ഒരു ചൂടുള്ള തണുപ്പ്........... കൈ നീട്ടി.......കൈ കുമ്പിള്‍ നിറഞ്ഞു തുളുമ്പി...... ആരോ എന്നെ വിളിച്ച പോലെ  ..... ഞാന്‍ കാതോര്‍ത്തു...... വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി.... മഴയുടെ അതിരുകളില്ലാത്ത ലോകത്തേക്ക്......   

The Desire

Last week I have read a very interesting passage in a book " Make your Life worthwhile "by Emmet Fox and I felt that I should share with you....... because it is really amazing............!!!!!!! - We all have desires.........but do we really have a burning desire....???  Read this passage and decide..... There is no true desire without a faculty and no faculty without opportunity. When you REALLY desire to be or do something, when you really desire it - it is a sign that God wants you to do that thing, and He has signified His desire by giving you the necessary faculty. Indeed, that very desire is really the faculty itself making known to you by your craving for expression. People have all sorts of PASSING WISHES, but a passing wish is not a real desire. In summer, a boy wants to be a professional baseball player, but in winter  he is going to be Ski champion...and for 24 hours after the big fire around the corner, he is going t...

ഭയം

Image
ഭയം ..... എന്തിനെയും ഭയം.... ഇന്നലകളെ ഭയം.....ഇന്നിനെ ഭയം...നാളെയും ഭയം.. ഇരുളിനെ ഭയം....വെളിച്ചത്തെ ഭയം..... ശത്രുക്കളെ ഭയം.....മിത്രങ്ങളെ ഭയം..... വീടിനെയും  വീട്ടുകാരെയും  ഭയം..... എല്ലാവരെയും എല്ലാത്തിനെയും  ഭയം.... എന്നെത്തന്നെയും ഭയം.....   സ്നേഹമോഴിഞ്ഞ മനസ്സില്‍ ഭയം ചേക്കേറി...... ... ഭയത്തെയാണോ  ടെന്‍ഷന്‍ എന്നും സ്‌ട്രെസ് എന്നും ഞാന്‍ വിളിക്കുന്നത്‌ ...?

My Purpose

"You have a duty to perform. Do anything else, do a number of things, occupy your time fully, and yet, if you do not do this task, all your time will have been wasted" - Rumi What is the purpose of my life ? I asked this question many times to myself. More than four decades I have been living in this planet with the mercy of the ones who have been rightly identified their duty....and I should be definitely ashamed in asking this question for all these years and left with no answer.  But I am not giving up.....Better late than never...am still in search of an answer.  I am not sure about the results...but I have to continue my search... Millions might have lived and died in this earth in utter disappointment without knowing their purpose. Living the whole life in pain and misery !!! Living without knowing your purpose....Living away from your Creator....Also making the life of the people around us also miserable...This is called SIN....? I don't know.... I read some w...

പ്രതീക്ഷ.... അതല്ലേ എല്ലാം...

വെറുതെ നിലത്തു അയാള്‍ എന്തൊക്കെയോ എഴുതികൊണ്ടിരുന്നു....ചുളിവു വന്നു വികൃതമായ വിരലുകള്‍....അര്‍ത്ഥ ശൂന്യമായി എന്തൊക്കെയോ വരച്ചു കൊണ്ടിരുന്നു.....മഴ പെയ്തു തോര്‍ന്ന മുറ്റത്ത്‌....അയാളുടെ വിരലുകളില്‍ മണ്ണ് കട്ട പിടിച്ചു ...  കഫവും രക്തവും ചേര്‍ന്ന മിശ്രണം ആ ചെറിയ മുറ്റം വൃത്തി ഹീനമാക്കി... ഒതുക്കിവയ്ക്കാത്ത... അനുസരണയില്ലാത്ത മുടി.... കുഴിഞ്ഞു താണ നിര്‍ജ്ജീവമായ കണ്ണുകള്‍ ..... കരുവാളിച്ച മുഖത്തെ നരച്ച കുട്ടി രോമങ്ങള്‍ അയാളെ കൂടുതല്‍ വിരൂപനാക്കിയോ.....? വര്‍ഷങ്ങളായുള്ള ബീഡി കറയും, വെറ്റില കറയും ചേര്‍ന്നു കരി തേച്ച കുറെ പല്ലിന്‍റെ കുറ്റികള്‍....  ഒരു കണ്ണിന്‍റെ കോണില്‍ നിന്ന് തുടങ്ങുന്ന ചുളിവുകള്‍ മുഖമാസകലം ചുറ്റി സഞ്ചരിച്ചു മറ്റേ കണ്ണിന്‍റെ കോണില്‍ സമാപിക്കുന്നു...  ചുണ്ടുകളുടെ കോണില്‍ നിന്നും ഒലിച്ചിറങ്ങിയ തുപ്പലും എന്നോ ചവച്ച പുകയിലയുടെയും മിശ്രണവും ഒന്നുചേര്‍ന്ന് താടിയും കടന്നു താഴേക്കു സാവധാനം ഒഴുകിയിറങ്ങി ....   ഇണ പിരിയാനാവാത്ത വിധം ഒന്നുചേര്‍ന്ന വയറും നട്ടെല്ലും അയാളെ വളച്ച്പിടിച്ചിരിക്കുന്ന പോലെ .........തോളില്‍ കിടന്ന മുഷിഞ്ഞ തുവര്‍ത്ത്‌ തണുത്ത കാറ്റില്‍ ...

തിരയും തീരവും....

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇവിടെ എത്തുന്നത്‌.....കടലിനു മാറ്റമൊന്നുമില്ല..... കരയോടുള്ള അടങ്ങാത്ത അഭിനിവേശം........ തിരകളായി.... തീരത്തെ പുണര്‍ന്നുകൊണ്ടേയിരുന്നു......  കര..... പക്ഷെ ...ഒരുപാട് മാറി പോയി.....ആധുനികതയുടെ,നേട്ടങ്ങളുടെ.,  വികസനത്തിന്‍റെ...... പാകമാകാത്ത മുഖംമൂടിവെച്ചിരിക്കുന്നു... കടലിനോടുള്ള പുച്ഛം തീരത്തിന്‍റെ മുഖത്ത് പലപ്പോഴും പ്രതിഫലിചിരുന്നുവോ......?  തീരത്തിന് അമ്പരതോട് കൌതുകം തോന്നിത്തുടങ്ങിയോ......? മാനത്തെ പുണരാന്‍ ......ചുംബിക്കാന്‍......വെമ്പുന്ന പോലെ....അവന്‍റെ കരങ്ങള്‍ മാനത്തേക്ക് ഉയര്‍ന്നുവോ......??  ബഹുനില കെട്ടിടങ്ങള്‍.....ടവറുകള്‍ ...... എല്ലാരും മാനത്തെ സ്വപ്നം കണ്ടു.....അടുക്കുംതോറും ...അകന്നുകൊണ്ടിരിക്കുന്ന സങ്കല്‍പ്പലോകം .....  കടല്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു .......അവളുടെ സ്നേഹവും..... ചവിട്ടിമെതിക്കപ്പെട്ട.....പുറം തള്ളപ്പെട്ട......അവളുടെ കണ്ണുനീര്‍.......അണപൊട്ടി ഒഴുകി......ഹൃദയം പൊട്ടുമാറുച്ചതില്‍ പൊട്ടി കരഞ്ഞുകൊണ്ട്‌  അവള്‍ ......തീരത്തിന്‍റെ കരങ്ങളില്‍ മുറുക്കെ പിടിച്ചുവോ...? അതിനെയാണോ നാം സുനാമി എന്ന...

ദൈവത്തെ പോലെയാവാന്‍

കേരളം ഇലക്ഷന്‍ ചൂടില്‍ കത്തിയമരുന്നു......എവിടെ തിരിഞ്ഞൊന്നു നോക്കിയാലും....അവിടെല്ലാം കൊടും നുണകള്‍ മാത്രം....... സാക്ഷാല്‍ ഗീബെല്‍സു  പോലും നാണിച്ചു തലകുനിക്കുന്ന തരത്തിലുള്ള നുണ പ്രചാരണങ്ങള്‍....   അയാളുടെ ശിഷ്യന്മാര്‍......അല്ല  അച്ഛന്‍മാര്‍..... ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉള്ള നാട് കേരളം തന്നെയാകും .... നുണയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ നമ്മള്‍ കേട്ടു രസിക്കും....വോട്ട് ചെയ്യും....ജയിപ്പിക്കും.....പിന്നെ പരാതി പറയും......പിന്നെ വെറുക്കും...... അടുത്ത പ്രാവശ്യം ......തോല്‍പ്പിക്കും.... ഈ പ്രതിഭാസം Anti-Incumbency Factor   എന്ന് അറിയപ്പെടുന്നു.....   സീറ്റ്‌ വിഭജനം തുടങ്ങി .....എല്ലാ കലാപരിപാടികളും ഗംഭീരമായി നടന്നു.... കെട്ടി മറിച്ചിലുകളും .....വടം വലികളും...... തര്‍ക്കങ്ങളും..... തുടങ്ങി ആഭ്യന്തര യുദ്ധങ്ങള്‍ വരെ നടക്കുന്നു....  ചിലര്‍ കരയുന്നു.......ചിലര്‍ തെറി വിളിക്കുന്നു.....മറ്റു ചിലര്‍ മറുകണ്ടം ചാടുന്നു ......ഇനി ചിലര്‍ ചിരിക്കുന്നു.....ചിലര്‍ കോലം കത്തിക്കുന്നു..... പോലീസുകാര്‍  അവരുടെ  പ്രഷ്ട്ടത്തിനിട്ടു പിടയ്...

എന്‍റെ യാത്ര

എനിക്കു വല്ലാത്ത ഭയം തോന്നി‍..... വിജനമായ ഈ ഒറ്റയടി പാതയില്‍... എത്ര ദൂരം കൂടി നടക്കണം എന്ന് അറിയില്ല....വേനലിന്‍റെ കടുപ്പം തീയായി പെയ്തിറങ്ങുന്ന ഏതോ കുഗ്രാമം.... നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ്.... ചാലുകളായി തീര്‍ന്ന് താഴേക്ക്‌ ഒഴുകി..... ക്ഷീണം..... ഒരു തണല്‍ കണ്ടിരുന്നെങ്ങില്‍.....  അനന്ത മായി നീണ്ടു കിടക്കുന്ന വഴി അല്ലാതെ ഒന്നുമില്ല എന്‍റെ മുന്നില്‍....... ഈ ഭാരവും താങ്ങി ഞാന്‍ എത്രനേരം ഇങ്ങനെ....കാലുകള്‍ വിങ്ങുന്നു... കൈകള്‍ മരവിച്ച പോലെ ...... ചുമലിലെ ഭാണ്ടതിന്റെ ഭാരം താങ്ങാനാവുന്നില്ല..... എന്‍റെ രണ്ടു തോളുകളും പൊട്ടി.......അതിന്റെ നീറ്റല്‍ ചിലപ്പോഴൊക്കെ ഒരു സുഖമായി തോന്നി..... കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്ക്‌ വെയിലിന്റെ മൂര്‍ച്ച താങ്ങാനാവുന്നില്ല‍.....ആര്‍ക്കുവേണ്ടി ഞാന്‍ ഈ ഭാരം ചുമക്കുന്നു.........എനിക്ക് വേണ്ടിയോ.... അതോ...  എനിക്ക് ഈ ഭാരം ചുമലില്‍ തന്നവര്‍ക്കുവേണ്ടിയോ..... അറിയില്ല......  മുഷിഞ്ഞു നാറിയ ഉടുപ്പ് അവിടവിടെയായി  കീറി തുന്നിയതു വീണ്ടും  പൊളിഞ്ഞു ഇളകിയിരിക്കുന്നു......നിറം മങ്ങി ... മണ്ണിന്‍റെ നിറമുള്ള ഒരു...

ഞാന്‍ വളരുകയല്ലേ.....!!!!!!!!!!!!

പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് ....... എന്തിനാണ് ഈ ഓട്ടം ......എങ്ങോട്ടാണ് ഈ ഓട്ടം.... ഓട്ടമല്ല...... നെട്ടോട്ടം ... ഓര്‍മ്മ വച്ച നാള്‍ മുതല്‍ തുടങ്ങിയ ഓട്ടം.... ഒടുവില്‍ തണുത്ത് ഉറഞ്ഞു കട്ട പിടിക്കുമ്പോള്‍ നമ്മെ എടുത്തുകൊണ്ടു മറ്റുള്ളവരുടെ ഓട്ടം.... വിശ്രമമില്ല....എന്റെ വിശ്രമം മറ്റുള്ളവന്റെ നേട്ടമാകും.....എനിക്ക് സമയമില്ല....അതും മറ്റുള്ളവര്‍ കവര്‍ന്നു എടുത്തേക്കാം....  എന്‍റെ നോട്ടം.......  അവന്‍റെ സമയം .....അവന്‍റെ വിശ്രമം ......അവന്‍റെ ആരോഗ്യം.....അവന്‍റെ ബുദ്ധി...... അവന്‍റെ പരിചയം...അവന്‍റെ പണം ......അവന്‍റെ സന്തോഷം.... അങ്ങനെ മറ്റുള്ളവന് എന്തൊക്കെയുണ്ടോ .....അതെല്ലാം  എന്റെതാകണം ...... എത്ര നിഷ്കളങ്കമായ ആശകള്‍ ....... കുട്ടിക്കാലത്ത് കൂട്ടുകാരന്റെ കയ്യില്‍ കണ്ട പാവയെ വേണം എന്ന് പറഞ്ഞു വാശിപിടിച്ച അതെ മാനസിക അവസ്ഥ.... വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു....വളര്‍ന്നപ്പോള്‍ പാവ മാറി മറ്റു ചിലത് വന്നു എന്ന വ്യത്യാസം  മാത്രം..... ഇപ്പോഴും കണ്ണ് അങ്ങോട്ടുതന്നെ.....  ഈശ്വരാ ......ഞാന്‍ വളരുന്നില്ലേ...... പെട്ടെന്ന് ടി വീ യില്‍ നിന്നും ഒരു പരസ്യം കേട്ട്...

ഞാന്‍ ആരാകണം....?

. മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു.....ഉറങ്ങാനും സമ്മതിക്കില്ല...ടാര്‍ഗറ്റ് അചീവ് ചെയ്തോ എന്നറിയാന്‍ മാനേജര്‍ തെണ്ടി വിളിക്കുവാരിക്കും....പിറുപിറുത്തു കൊണ്ട് കട്ടിലില്‍ നിന്ന് എഴുനേറ്റു.....അല്ല....ദൈവമേ......അമ്മ...........ബാങ്കില്‍ നിന്നും വീണ്ടും കത്ത് വന്നിരുന്നു...പണം എത്രയും പെട്ടെന്ന് തിരികെ അടക്കണം...നീ എന്തെങ്ങിലും ചെയ്യണം....അല്ലെങ്ങില്‍ ഞങ്ങള്‍ റോഡില്‍ ഇറങ്ങേണ്ടി വരും.... ഞാന്‍ കട്ടിലില്‍ അമര്‍ന്നിരുന്നു....എന്റെ വിദ്യാഭ്യാസം കഴിഞ്ഞു ജോലി കിട്ടിയപ്പോലെക്കും ....ഇതാണ് വീട്ടുകാരുടെ അവസ്ഥ ..... ഏതാണ്ടൊക്കെ.....റോഡില്‍ ആയി....എന്നെകൊണ്ട്‌ ഇതൊക്കെ അല്ലേ പറ്റു.....ഞാന്‍ വാടക കൊടുക്കുന്നതും ആഹാരം കഴിക്കുന്നതും പലപ്പോഴും...പുതിയ പുതിയ കടങ്ങള്‍ വാങ്ങിയാണ്.....ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി യുടെ ശേഷി വര്‍ദ്ധക ഉല്‍പ്പന്നം വില്‍ക്കുന്ന എന്റെ അവസ്ഥ ആരോടുപറയാന്‍...നാണം കെട്ടവന്റെ.....നാണം കേട്ട പ്രോഡക്റ്റ്............... ഞാന്‍ ആരാകണം....?   ഉത്തരം ഇല്ലാത്ത ചോദ്യം.... ആരാകും....? സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടര്‍ , എഞ്ചിനീയര്‍, ഐ എ എസ .....അങ്ങനെ എന...
പുലരിയില്‍ നീ ഒന്നു പുഞ്ചിരിചെപ്പോഴാ മുകില്‍ മാല പൊട്ടി നിന്‍ മുത്ത്‌ ചിതറി പുല്‍കൊടി തുമ്പിലും പൂന്കാവനത്തിലും ഇന്നെന്റെ ഉള്ളിലും കുളിര് വിതറി നിന്‍ മിഴി കോണിലെ വൈട്ദൂരിയ കണികകള്‍ നാണത്തില്‍  മഴവില്ലോ തേങ്ങലിന്‍ തുള്ളിയോ അറിയില്ലെനിക്കൊന്നും പറയുന്നതൊക്കെയും എന്നാത്മവില്‍ ഉയരുന്ന സ്നേഹ ഗീതം

അഗ്നിയില്‍

കത്തിയമരുന്ന സൂര്യന്റെ നെഞ്ചിലെ ഒരുപിടി നീറുന്ന കനലുകള്‍ എന്നിലേക്ക് എന്തിനാണ് വാരിയിട്ടത്..? ഞാന്‍ ഈ അന്ധകാരത്തെ എപ്പോഴോ സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇരുട്ടിന്റെ ഉള്ളറകളിലെ ഭീകരതയില്‍ ഞാന്‍  ഒരു വന്യമായ ശാന്തത കണ്ടെത്തിയിരുന്നോ...? അറിയില്ല...... പക്ഷെ...  ഉള്ളിലെ പ്രകാശം എപ്പോഴോ കെട്ടടങ്ങിയിരുന്നു........ വീണ്ടും ....ചിതറി വീണ കനലുകള്‍ എന്നില്‍  നീറി തുടങ്ങുന്നു...... പശ്ചാത്താപത്തിന്റെ ഉലയില്‍...... ആ കനലുകള്‍  സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയായി ആളി പടര്‍ന്നു .....ദുഖവും ..... കോപവും..പകയും....എല്ലാം ആ അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആകും .അഗ്നി ദേവന്‍ എല്ലാം  ശുദ്ധീകരിക്കട്ടെ...... വെളിച്ചം വീണ്ടും എന്നില്‍ ഉദിക്കട്ടെ.... ഫീനിക്സ് പക്ഷിയെ കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മവരുന്നു...ചാരത്തില്‍ നിന്നും പറന്നു പൊങ്ങുന്ന ഫീനിക്സ് പക്ഷി....പക്ഷെ........എന്തിനാണ് ആ പാവത്തിനെ ചുട്ടെരിച്ചത്.....? ഒരുപിടി ചാരമാക്കിയത്...?  ....... ആരും പറഞ്ഞില്ല...കേട്ടിട്ടില്ല...