ഞാന്‍ ആരാകണം....?

.
മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു.....ഉറങ്ങാനും സമ്മതിക്കില്ല...ടാര്‍ഗറ്റ് അചീവ് ചെയ്തോ എന്നറിയാന്‍ മാനേജര്‍ തെണ്ടി വിളിക്കുവാരിക്കും....പിറുപിറുത്തു കൊണ്ട് കട്ടിലില്‍ നിന്ന് എഴുനേറ്റു.....അല്ല....ദൈവമേ......അമ്മ...........ബാങ്കില്‍ നിന്നും വീണ്ടും കത്ത് വന്നിരുന്നു...പണം എത്രയും പെട്ടെന്ന് തിരികെ അടക്കണം...നീ എന്തെങ്ങിലും ചെയ്യണം....അല്ലെങ്ങില്‍ ഞങ്ങള്‍ റോഡില്‍ ഇറങ്ങേണ്ടി വരും....
ഞാന്‍ കട്ടിലില്‍ അമര്‍ന്നിരുന്നു....എന്റെ വിദ്യാഭ്യാസം കഴിഞ്ഞു ജോലി കിട്ടിയപ്പോലെക്കും ....ഇതാണ് വീട്ടുകാരുടെ അവസ്ഥ ..... ഏതാണ്ടൊക്കെ.....റോഡില്‍ ആയി....എന്നെകൊണ്ട്‌ ഇതൊക്കെ അല്ലേ പറ്റു.....ഞാന്‍ വാടക കൊടുക്കുന്നതും ആഹാരം കഴിക്കുന്നതും പലപ്പോഴും...പുതിയ പുതിയ കടങ്ങള്‍ വാങ്ങിയാണ്.....ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി യുടെ ശേഷി വര്‍ദ്ധക ഉല്‍പ്പന്നം വില്‍ക്കുന്ന എന്റെ അവസ്ഥ ആരോടുപറയാന്‍...നാണം കെട്ടവന്റെ.....നാണം കേട്ട പ്രോഡക്റ്റ്...............

ഞാന്‍ ആരാകണം....?   ഉത്തരം ഇല്ലാത്ത ചോദ്യം.... ആരാകും....?

സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടര്‍ , എഞ്ചിനീയര്‍, ഐ എ എസ .....അങ്ങനെ എന്നെകൊണ്ട് എന്തൊക്കെ നടക്കില്ലയോ...... അതെല്ലാം ചുറ്റുമുള്ളവര്‍ എന്നെകൊണ്ട്‌ പറയിച്ചു... ചോര കണ്ട ബോതം കെടുന്ന ഞാന്‍....കണക്കിന് ജയികനമെങ്ങില്‍....എല്ലാ വിഷയങ്ങള്‍ക്കും കിട്ടിയ മാര്‍ക്ക്‌ കൂട്ടി കണക്കിന്റെ കോളത്തില്‍ എഴുതണം...... സ്റ്റേജ് കണ്ടാല്‍ വിറയല്‍....പൊതുവിജ്ഞാനം തീരെ ഇല്ല.......അങ്ങനെ ഞാന്‍ അവരുടെ സ്വപ്‌നങ്ങള്‍ തല്ലി  തകര്‍ത്തു......പ്ലാനുകള്‍  എല്ലാം ചീറ്റി....ഒരു  കോളേജില്‍ ഒരുവിധം കയറിപ്പറ്റി.....

...വീട്ടുകാര്‍ പണം എറിഞ്ഞു കൊണ്ടേ ഇരുന്നു... ... ഞാന്‍ അത് തിന്നു കൊണ്ടും...

വീണ്ടും പ്രതീക്ഷ .......ക്ലാസ്സില്‍ കയറണ്ട.... സിനിമ......ടിവീ .......റിയാലിറ്റി ഷോ ......സ്റ്റാര്‍ നൈറ്റ്‌....കൊട്ടേഷന്‍ .....മൊബൈല്‍......ഇഷ്ട്ടം പോലെ പണം...സ്പോന്സേര്സ് ......ബാര്‍.... ബീവറേജസ് കോര്‍പറേഷന്‍.....ജിം....ഇന്റര്‍നെറ്റ്‌....സെക്സ്.....അങ്ങനെ എല്ലാം എനിക്ക് ചുറ്റും....
ഞാന്‍ ഓര്‍ത്തു ... ഈശ്വരാ... പഠിത്തം ഉഴപ്പിയില്ലായിരുന്നെങ്ങില്‍ തെണ്ടി പോയേനെ

...വീട്ടുകാര്‍ പണം എറിഞ്ഞു കൊണ്ടേ ഇരുന്നു... ... ഞാന്‍ അത് തിന്നു കൊണ്ടും....

ഡിഗ്രി പരീക്ഷ..രണ്ടു തവണ ശ്രമിച്ചു നടന്നില്ല...മൂന്നാം തവണ....മാര്‍ക്ക്‌ കൂട്ടി എഴുതുന്ന സാറിനെ കണ്ടുപിടിച്ചു... കാര്യം പറഞ്ഞു.... ബീവരെജെസ്ന്റെ മുന്‍പില്‍ ഒരു മണിക്കൂര്‍ നിരയില്‍  നില്‍ക്കേണ്ടി  വന്നു....കാര്യം  റെഡി...... ആ കടമ്പയും കടന്നു കയറി...

...വീട്ടുകാര്‍ പണം എറിഞ്ഞു കൊണ്ടേ ഇരുന്നു... ... ഞാന്‍ അത് തിന്നു കൊണ്ടും...

.അഡ്മിഷന്‍ വാഗ്ദാനങ്ങളുമായി.......സ്വാശ്രയ കോളേജുകള്‍ ചുറ്റും കൂടി....
എം ബി എ ...എം സീ എ... അങ്ങനെ തുടങ്ങി കേട്ടിട്ടു പോലും ഇല്ലാത്ത കോഴ്സുകളും കോളേജ് കളും ........ നീണ്ട നിര......പല പല വാഗ്ദാനങ്ങള്‍ ....... ഞാന്‍ ഓര്‍ത്തു...... ഈശ്വരാ.....ഞാന്‍ ഒരു സംഭവം തന്നെ...

...വീട്ടുകാര്‍ പണം എറിഞ്ഞു കൊണ്ടേ ഇരുന്നു... ... ഞാന്‍ അത് തിന്നു കൊണ്ടും...

ഞാന്‍ എം ബി എ കു ചെര്‍ന് .....കലാപരിപാടി തുടരാന്‍ തീരുമാനിച്ചു....
വീണ്ടും പ്രതീക്ഷകള്‍.....അംബാനിയും .....പ്രേംജിയും ...വിജയ്‌ മല്യയും....റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ ഉം....ബില്‍ ഗേറ്റ്സ് ഉം...അമിതാബ് ബച്ചനും ഒക്കെ സ്വപ്‌നങ്ങള്‍ ആയി.... അവരുടെ നിറം പിടിപ്പിച്ച കഥകള്‍ എനിക്ക് ഹരം ആയി......ബാറുകളുടെ ഇരുണ്ട മൂലകളില്‍ ഇരുന്നു ഞാനും സ്വപ്നം കണ്ടു....ഒരുനാള്‍ സ്വന്തമായി ഒരു
വിമാനം....ഒരുപാട് സുന്ദരികള്‍ ചുറ്റും......പിന്നെ.......ക്ലാസ്സില്‍ തന്നെ ഒന്നു രണ്ടു  ചെറിയ പ്രേമവും ഒത്തുകിട്ടി....മൊബൈല്‍ കമ്പനികള്‍ അവരുടെ വാര്‍ഷിക ബജറ്റ് തയാറാക്കുന്നതിനു മുന്‍പ് ഞാനുമായി കൂടിക്കാഴ്ചകള്‍ പ്ലാന്‍ ചെയ്തിരുന്നു പോലും...അസൂയ്യക്കാര്‍ പറഞ്ഞു പരത്തി....

ശീതീകരിച്ച ക്ലാസ് മുറികളിലെ ബോറന്‍ ക്ലാസുകള്‍  ഉറങ്ങാന്‍ സുഖമായി.....കോട്ടും ലാപ്റ്റോപ്പും ഒരു സ്റ്റൈല്‍ ആയി തോന്നി......

ഓര്‍മകളുടെ ലോകത്തുനിന്നും ഞാന്‍ ഞെട്ടി ഉണര്‍ന്നു...
ഭിത്തിയില്‍ പഴയ കോട്ടില്‍     ഇരട്ടവാലിയും.....പല്ലിയും....എട്ടുകാലിയും ......കുടുംബ സമേതം സുഖമായി ജീവിക്കുന്നു......ലാപ്ടോപ് ഒരു അത്യാവശ്യം വന്നപ്പോ...പഴവിലക്ക് വിറ്റു.....
തുറന്നിട്ട ജനാലയില്‍ കൂടി പുറത്തേക്കു  നോക്കി..... നീണ്ട ഹൈവേ അന്തമില്ലാതെ കിടക്കുന്നു..എന്റെ ജീവിതം പോലെ....അതിന്റെ മുകളിലൂടെ എല്ലാരും ചീറി പായുന്നു...

ഞാന്‍ ആരാകണം.....??












Comments

Popular posts from this blog

പ്രാർത്ഥന

പ്രതീക്ഷ.... അതല്ലേ എല്ലാം...

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013