എന്‍റെ യാത്ര
എനിക്കു വല്ലാത്ത ഭയം തോന്നി..... വിജനമായ ഈ ഒറ്റയടി പാതയില്‍... എത്ര ദൂരം കൂടി നടക്കണം എന്ന് അറിയില്ല....വേനലിന്‍റെ കടുപ്പം തീയായി പെയ്തിറങ്ങുന്ന ഏതോ കുഗ്രാമം.... നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ്.... ചാലുകളായി തീര്‍ന്ന് താഴേക്ക് ഒഴുകി..... ക്ഷീണം..... ഒരു തണല്‍ കണ്ടിരുന്നെങ്ങില്‍..... അനന്ത മായി നീണ്ടു കിടക്കുന്ന വഴി അല്ലാതെ ഒന്നുമില്ല എന്‍റെ മുന്നില്‍.......
ഈ ഭാരവും താങ്ങി ഞാന്‍ എത്രനേരം ഇങ്ങനെ....കാലുകള്‍ വിങ്ങുന്നു... കൈകള്‍ മരവിച്ച പോലെ ...... ചുമലിലെ ഭാണ്ടതിന്റെ ഭാരം താങ്ങാനാവുന്നില്ല..... എന്‍റെ രണ്ടു തോളുകളും പൊട്ടി.......അതിന്റെ നീറ്റല്‍ ചിലപ്പോഴൊക്കെ ഒരു സുഖമായി തോന്നി..... കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്ക് വെയിലിന്റെ മൂര്‍ച്ച താങ്ങാനാവുന്നില്ല.....ആര്‍ക്കുവേണ്ടി ഞാന്‍ ഈ ഭാരം ചുമക്കുന്നു.........എനിക്ക് വേണ്ടിയോ.... അതോ... എനിക്ക് ഈ ഭാരം ചുമലില്‍ തന്നവര്‍ക്കുവേണ്ടിയോ..... അറിയില്ല......
മുഷിഞ്ഞു നാറിയ ഉടുപ്പ് അവിടവിടെയായി കീറി തുന്നിയതു വീണ്ടും പൊളിഞ്ഞു ഇളകിയിരിക്കുന്നു......നിറം മങ്ങി ... മണ്ണിന്‍റെ നിറമുള്ള ഒരു പഴയ പാന്‍റ്......പഴകി ദ്രവിച്ച ചെരിപ്പുകള്‍ ...എല്ലാം എന്‍റെ പഴയ കാല പ്രതാപത്തിന്‍റെ ചുളിവു വീണ ഓര്‍മ്മകള്‍......
ആദ്യമൊക്കെ ഭാരം ഒരു ആവേശമായിരുന്നു .....ഓടാനായിരുന്നു ഇഷ്ട്ടം.......... അതിനിടയില്‍ എപ്പോഴൊക്കെയോ കാല്‍ ഇടറിയത് ഞാന്‍ അറിഞ്ഞിരുന്നില്ലേ.? ചുമട് താങ്ങികള്‍ ഒന്നും ഞാന്‍ കണ്ടില്ല.... കൂടെയുള്ളവരെ ശ്രദ്ധിച്ചില്ല.....എന്‍റെ ആവേശം കണ്ടിട്ടാകണം .....കണ്ടു നിന്നവരും അവരുടെ കെട്ടുകള്‍ എന്നെ ഏല്‍പ്പിച്ചു..... ഞാന്‍ അതും ആര്‍ത്തിയോടെ വാങ്ങി......
എന്‍റെ സന്തോഷങ്ങള്‍ എന്‍റെ കെട്ടുകള്‍ ആയിരുന്നു....എന്നാല്‍ ഇന്ന്....അത് എന്‍റെ ബലം ക്ഷയിച്ച അസ്ഥികളെ തകര്‍ക്കുന്നു.....
ആര്‍ക്കോവേണ്ടി ഭാരം ചുമക്കുന്നവര്‍........തകര്‍ന്നുടയുമ്പോള്‍.....അറവു ശാലയിലേക്ക്..... ഈ വഴിയും അങ്ങോട്ടേക്ക് ആകാം....... ആര്‍ക്കറിയാം...?
എന്‍റെ നടത്തത്തിനു വേഗത കൂടിയത് പോലെ.....
Comments
Post a Comment