ഞാന്‍ വളരുകയല്ലേ.....!!!!!!!!!!!!

പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് ....... എന്തിനാണ് ഈ ഓട്ടം ......എങ്ങോട്ടാണ് ഈ ഓട്ടം.... ഓട്ടമല്ല...... നെട്ടോട്ടം ... ഓര്‍മ്മ വച്ച നാള്‍ മുതല്‍ തുടങ്ങിയ ഓട്ടം.... ഒടുവില്‍ തണുത്ത് ഉറഞ്ഞു കട്ട പിടിക്കുമ്പോള്‍ നമ്മെ എടുത്തുകൊണ്ടു മറ്റുള്ളവരുടെ ഓട്ടം....

വിശ്രമമില്ല....എന്റെ വിശ്രമം മറ്റുള്ളവന്റെ നേട്ടമാകും.....എനിക്ക് സമയമില്ല....അതും മറ്റുള്ളവര്‍ കവര്‍ന്നു എടുത്തേക്കാം....

 എന്‍റെ നോട്ടം.......
 അവന്‍റെ സമയം .....അവന്‍റെ വിശ്രമം ......അവന്‍റെ ആരോഗ്യം.....അവന്‍റെ ബുദ്ധി...... അവന്‍റെ പരിചയം...അവന്‍റെ പണം ......അവന്‍റെ സന്തോഷം....

അങ്ങനെ മറ്റുള്ളവന് എന്തൊക്കെയുണ്ടോ .....അതെല്ലാം  എന്റെതാകണം ...... എത്ര നിഷ്കളങ്കമായ ആശകള്‍ .......

കുട്ടിക്കാലത്ത് കൂട്ടുകാരന്റെ കയ്യില്‍ കണ്ട പാവയെ വേണം എന്ന് പറഞ്ഞു വാശിപിടിച്ച അതെ മാനസിക അവസ്ഥ.... വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു....വളര്‍ന്നപ്പോള്‍ പാവ മാറി മറ്റു ചിലത് വന്നു എന്ന വ്യത്യാസം  മാത്രം..... ഇപ്പോഴും കണ്ണ് അങ്ങോട്ടുതന്നെ.....

 ഈശ്വരാ ......ഞാന്‍ വളരുന്നില്ലേ......

പെട്ടെന്ന് ടി വീ യില്‍ നിന്നും ഒരു പരസ്യം കേട്ട്  ചിന്തയില്‍ നിന്നും ഉണര്‍ന്നു.......

COMPLAN...." ഞാന്‍ വളരുകയല്ലേ മമ്മീ ......".








Comments

Popular posts from this blog

പ്രാർത്ഥന

പ്രതീക്ഷ.... അതല്ലേ എല്ലാം...

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013