മഴ
കോരിച്ചൊരിയുന്ന മഴ.......ഒരു തുള്ളിയായി...പലതുള്ളികളായി.....മഴ നൂലായി.....പെയ്തിറങ്ങുന്നു.....കുസൃതി കാറ്റ് ആ നൂലുകളെ ആട്ടി ഉലയ്ക്കുന്നു.....ഇടവപ്പാതിക്ക് എന്തൊരു ചന്തം....!!!!
ഈ ജനാലയിലൂടെ........അകലത്തേക്ക് വെറുതെ മഴയിലൂടെ നോക്കിയിരിക്കാന്‍ എന്തു സുഖമാണ്......
ഇടയ്ക്ക് മുഖത്തേക്ക് വന്നു വീഴുന്ന തൂവാന തുള്ളികള്‍ .....
അതിന്റെ നനവില്‍ കൈവിരലുകള്‍ ഓടിക്കുമ്പോള്‍......ഒരു ചൂടുള്ള തണുപ്പ്...........
കൈ നീട്ടി.......കൈ കുമ്പിള്‍ നിറഞ്ഞു തുളുമ്പി...... ആരോ എന്നെ വിളിച്ച പോലെ ..... ഞാന്‍ കാതോര്‍ത്തു......
വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി.... മഴയുടെ അതിരുകളില്ലാത്ത ലോകത്തേക്ക്......
Comments
Post a Comment