തിരയും തീരവും....


ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇവിടെ എത്തുന്നത്‌.....കടലിനു മാറ്റമൊന്നുമില്ല..... കരയോടുള്ള അടങ്ങാത്ത അഭിനിവേശം........ തിരകളായി.... തീരത്തെ പുണര്‍ന്നുകൊണ്ടേയിരുന്നു...... 

കര..... പക്ഷെ ...ഒരുപാട് മാറി പോയി.....ആധുനികതയുടെ,നേട്ടങ്ങളുടെ.,  വികസനത്തിന്‍റെ...... പാകമാകാത്ത മുഖംമൂടിവെച്ചിരിക്കുന്നു... കടലിനോടുള്ള പുച്ഛം തീരത്തിന്‍റെ മുഖത്ത് പലപ്പോഴും പ്രതിഫലിചിരുന്നുവോ......?  തീരത്തിന് അമ്പരതോട് കൌതുകം തോന്നിത്തുടങ്ങിയോ......? മാനത്തെ പുണരാന്‍ ......ചുംബിക്കാന്‍......വെമ്പുന്ന പോലെ....അവന്‍റെ കരങ്ങള്‍ മാനത്തേക്ക് ഉയര്‍ന്നുവോ......?? 

ബഹുനില കെട്ടിടങ്ങള്‍.....ടവറുകള്‍ ...... എല്ലാരും മാനത്തെ സ്വപ്നം കണ്ടു.....അടുക്കുംതോറും ...അകന്നുകൊണ്ടിരിക്കുന്ന സങ്കല്‍പ്പലോകം .....

 കടല്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു .......അവളുടെ സ്നേഹവും.....
ചവിട്ടിമെതിക്കപ്പെട്ട.....പുറം തള്ളപ്പെട്ട......അവളുടെ കണ്ണുനീര്‍.......അണപൊട്ടി ഒഴുകി......ഹൃദയം പൊട്ടുമാറുച്ചതില്‍ പൊട്ടി കരഞ്ഞുകൊണ്ട്‌  അവള്‍ ......തീരത്തിന്‍റെ കരങ്ങളില്‍ മുറുക്കെ പിടിച്ചുവോ...? അതിനെയാണോ നാം സുനാമി എന്ന് വിളിച്ചു ശപിച്ചത്....?  അറിയില്ല......
സൂര്യനെ ആഴങ്ങളിലേക്ക്  കൊണ്ടുവിട്ടിട്ടു കടല്‍ കാക്കകള്‍ തിരികെ എത്തിത്തുടങ്ങി........
നേരം വൈകി .......അസ്തമന സൂര്യന്‍റെ പക്കല്‍ നിന്നും കടം വാങ്ങിയ കുങ്കുമം   മാനം ചുണ്ടില്‍ തേച്ചു.വച്ച് ...മുല്ലപൂചൂടി....ഇരുട്ടിലേക്ക്  മാടിവിളിക്കുന്ന പോലെ......ഇല്ലാത്ത ഒരു ലോകത്തേക്ക്......കര അവളുടെ വിളിയില്‍ മയങ്ങി..... പിടിയില്‍ അമര്‍ന്നു കഴിഞ്ഞു..... 

അപ്പോഴും തിരമാലകള്‍ തീരത്തെ പുണര്‍ന്നു കൊണ്ടേയിരുന്നു.........അവളുടെ കൈകള്‍ അവന്‍ തട്ടി മാറ്റികൊണ്ടും...... 

ഞാന്‍ എഴുനേറ്റു.....

 


 


Comments

Popular posts from this blog

പ്രാർത്ഥന

LAMPLIT

My Purpose