ഏകാന്തത
ഏതോ ദുസ്വപ്നം കണ്ടു ഞാന്‍ ഞെട്ടിഉണര്‍ന്നു.....നന്നായി വിയര്‍തിരുന്നു.....കുറെ നേരം കട്ടിലില്‍ എഴുനേറ്റിരുന്നു......
അകലെ എവിടെ നിന്നോ ചീവീടുകളുടെ നേര്‍ത്ത ശബ്ദം മാത്രം.......
എന്നിലെ ഏകാന്തതയും.......രാത്രിയുടെ നിശബ്ദതയും.......ഇണചേര്‍ന്ന നിമിഷങ്ങള്‍...........
കുഴിച്ചുമൂടിയ വേദനകള്‍ അവയുടെ കല്ലറകള്‍
തുറക്കുന്ന ശബ്ദം....... എന്റെ നെഞ്ചില്‍ കനലുകള്‍ വാരി വിതറി......
എന്റെ ഏകാന്തതകളില്‍... .കണ്ണുനീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍..... എന്നെ തേടി വരും..... നിര്‍ദയം മുറിവേല്‍പ്പിച്ചു മടങ്ങും....
എകാതത എനിക്ക് ഇഷ്ട്ടമായിരുന്നില്ല..... പക്ഷെ ഞാന്‍ .......തനിച്ചായിരുന്നു..... എന്റെ ബാല്യം..... കൌമാരം.....യൌവനം...... ഇപ്പോഴും....
സ്കൂളിന്റെ പിന്നിലെ അരണ മരത്തിന്റെ ചുവട്ടിലെ മണ്ണിനു
എന്റെ കണ്ണീരിന്റെ ഉപ്പുരസമുണ്ടായിരുന്നു.....തേഞ്ഞു പൊട്ടിയ ചെരുപ്പും...കീറി തുന്നിയ ഉടുപ്പും....ആരുടെയൊക്കെയോ ഔദാര്യമായി കിട്ടിയ വേഷങ്ങളും.......
ആരും എന്നെ കണ്ടില്ല..ഞാന്‍ ഒറ്റയ്ക്കായിരുന്നു .......
കോളേജ് ഹോസ്റെലിന്റെ ഇരുണ്ട വരാന്തകള്‍ എന്റെ വിങ്ങലുകള്‍ക്കു മൂടുപടം ഇട്ടു തന്നു.............
പക്ഷെ അവിടെയും ആരും എന്നെ കണ്ടില്ല.....ഞാന്‍ ഒറ്റയ്ക്കായിരുന്നു
ഞാന്‍ സ്വന്തം എന്ന് കരുതിയവര്‍....... എന്റെ വിയര്‍പ്പും രക്തവും കൊടുത്താല്‍ കൂടെ കൂട്ടും എന്ന് ഞാന്‍ സ്വപ്നം കണ്ടവര്‍..... അത് വാങ്ങിച്ചു അരയില്‍ ഒളിപ്പിച്ച കത്തി പിടിയോളം എന്നില്‍
കുത്തി ഇറക്കുമ്പോള്‍ ആ കണ്ണുകളില്‍ പകയുടെ തീനാളങ്ങള്‍ മാത്രമായിരുന്നു........
ഞാന്‍ ഒന്നും പറഞ്ഞില്ല...... പതുക്കെ നടന്നകന്നു.......ഒറ്റയ്ക്ക്.....
മുറിവുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നനവ്.....
എനിക്ക് കുളിരുന്ന പോലെ... ...
കണ്ണുകള്‍ ഇറുക്കി അടച്ചുകൊണ്ട്.......ഞാന്‍ വീണ്ടും കിടന്നു..........
Comments
Post a Comment