യാമിനി
രാവേറെ കഴിഞ്ഞിരിക്കുന്നു ...... പുസ്തകം മടക്കി ....നല്ല ക്ഷീണം ......ജഗ്ഗില്‍ നിന്നും കുറച്ചു വെള്ളം കുടിച്ചു.... വാച്ചില്‍ സമയം രണ്ടു മണി കഴിഞ്ഞു... ഇനി ഉറങ്ങാം നാളെ നേരത്തെ എണീക്കണം.....
ഫാനിന്റെ ചൂടുള്ള കാറ്റും ...ക്ഷീണവും കാരണം പെട്ടന്ന് മയങ്ങി പോയി ...
എന്റെ ചെവിക്കുള്ളില്‍ കര്‍ന്നപടം പൊട്ടുമാറുച്ചത്തില്‍ വല്ലാത്ത മൂളല്‍....എന്‍റെ കിടക്ക ശക്തിയായി കുലുങ്ങി.....ഞാന്‍ ബോധതലങ്ങളില്‍ നിന്നും അഗാധങ്ങളിലേക്ക് വഴുതി വീണത് പോലെ......എന്‍റെ ദേഹം ആകെ തണുത്തിരിക്കുന്നു.....
അത് അവളുടെ വരവാണ്.... രാത്രിയുടെ ഏതോ യാമങ്ങളില്‍ കടന്നു വരുന്നവള്‍...യാമിനി.... ഏതോ മഞ്ഞു മൂടിയ താഴ്വാരങ്ങളിലെ ഇരുണ്ട അറകളില്‍ നിന്നും അവള്‍ ഇടയ്ക്കിടെ വരാറുണ്ട്...പലപ്പോഴും ജനലിന്നു അപ്പുറം നിന്നു എന്നോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ....
ഇരുട്ടിന്റെ മൂടുപടമിട്ടുകൊണ്ട് എന്‍റെ അരികില്‍ അവള്‍ നിന്നു.....
പുറത്തെ അരണ്ട നിലവെളിച്ചതിന്റെ കീറുകള്‍ ജനാലയുടെ കണ്ണാടി കടന്നു വന്നത് അവക്തമായ അവളുടെ മുഖം ഞാന്‍ കണ്ടു ....ഭീതിയോടെ ഞാന്‍ തുറിച്ചു നോക്കി....ദുഃഖം തളം കെട്ടിയ കണ്ണുകള്‍.....മുഖം വ്യക്തമല്ലെങ്ങിലും മിഴി കോണുകളില്‍ കണ്ണുനീരിന്റെ തിളക്കം.......പെട്ടന്ന് അവള്‍ മുഖം വെട്ടി തിരിച്ചു....

കൈകള്‍ എന്‍റെ നേരെ നീട്ടി .....കൂര്‍ത്ത നഖങ്ങള്‍...എന്നെ കുത്തി കീറാന്‍ ആയുന്നത് പോലെ....എന്‍റെ ശക്തി എല്ലാം ചോര്‍ന്നു പോയത് പോലെ തോന്നി ... എങ്കിലും ആവുന്ന ഉച്ചത്തില്‍ ഞാന്‍ അലറി....എന്നെ തൊടരുത്...!!!!!!.
ശബ്ദം പുറത്തു വന്നില്ല....??? അറിയില്ല....
ഞെട്ടലോടെ അവള്‍ കൈകള്‍ പിന്‍വലിച്ചു..... മുറിയുടെ ഇരുണ്ട മൂലയിലേക്ക് പിന്‍വാങ്ങി......ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു....പക്ഷെ പറ്റുന്നില്ല..... അവളുടെ കണ്ണുകള്‍ പകയുടെ കനലായി ഇരുട്ടില്‍ ജ്വലിക്കുന്നുവോ .....
കടന്നു പോ...!!! ഞാന്‍ വീണ്ടും അലറി....ഒരു നേര്‍ത്ത തേങ്ങല്‍......
പതിയെ പതിയെ അവള്‍ ആ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നു......മഞ്ഞു മൂടിയ ഏതോ താഴ്വാരത്തിലെ ഇരുട്ടറകള്‍ തേടി അവള്‍ പറന്നകലുകയവാം......
ഞാന്‍ എഴുനേറ്റു ലൈറ്റ് ഓണാക്കി.....
Comments
Post a Comment