അഗ്നിയില്‍
കത്തിയമരുന്ന സൂര്യന്റെ നെഞ്ചിലെ ഒരുപിടി നീറുന്ന കനലുകള്‍ എന്നിലേക്ക് എന്തിനാണ് വാരിയിട്ടത്..? ഞാന്‍ ഈ അന്ധകാരത്തെ എപ്പോഴോ സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇരുട്ടിന്റെ ഉള്ളറകളിലെ ഭീകരതയില്‍ ഞാന്‍ ഒരു വന്യമായ ശാന്തത കണ്ടെത്തിയിരുന്നോ...? അറിയില്ല...... പക്ഷെ...
ഉള്ളിലെ പ്രകാശം എപ്പോഴോ കെട്ടടങ്ങിയിരുന്നു........ വീണ്ടും ....ചിതറി വീണ കനലുകള്‍ എന്നില്‍ നീറി തുടങ്ങുന്നു...... പശ്ചാത്താപത്തിന്റെ ഉലയില്‍...... ആ കനലുകള്‍ സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയായി ആളി പടര്‍ന്നു .....ദുഖവും ..... കോപവും..പകയും....എല്ലാം ആ അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആകും .അഗ്നി ദേവന്‍ എല്ലാം ശുദ്ധീകരിക്കട്ടെ...... വെളിച്ചം വീണ്ടും എന്നില്‍ ഉദിക്കട്ടെ....
ഫീനിക്സ് പക്ഷിയെ കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മവരുന്നു...ചാരത്തില്‍ നിന്നും പറന്നു പൊങ്ങുന്ന ഫീനിക്സ് പക്ഷി....പക്ഷെ........എന്തിനാണ് ആ പാവത്തിനെ ചുട്ടെരിച്ചത്.....? ഒരുപിടി ചാരമാക്കിയത്...? ....... ആരും പറഞ്ഞില്ല...കേട്ടിട്ടില്ല...

Comments
Post a Comment