ദൈവത്തെ പോലെയാവാന്‍


കേരളം ഇലക്ഷന്‍ ചൂടില്‍ കത്തിയമരുന്നു......എവിടെ തിരിഞ്ഞൊന്നു നോക്കിയാലും....അവിടെല്ലാം കൊടും നുണകള്‍ മാത്രം....... സാക്ഷാല്‍ ഗീബെല്‍സു  പോലും നാണിച്ചു തലകുനിക്കുന്ന തരത്തിലുള്ള നുണ പ്രചാരണങ്ങള്‍....   അയാളുടെ ശിഷ്യന്മാര്‍......അല്ല  അച്ഛന്‍മാര്‍..... ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉള്ള നാട് കേരളം തന്നെയാകും ....

നുണയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ നമ്മള്‍ കേട്ടു രസിക്കും....വോട്ട് ചെയ്യും....ജയിപ്പിക്കും.....പിന്നെ പരാതി പറയും......പിന്നെ വെറുക്കും...... അടുത്ത പ്രാവശ്യം ......തോല്‍പ്പിക്കും.... ഈ പ്രതിഭാസം Anti-Incumbency Factor  എന്ന് അറിയപ്പെടുന്നു.....  

സീറ്റ്‌ വിഭജനം തുടങ്ങി .....എല്ലാ കലാപരിപാടികളും ഗംഭീരമായി നടന്നു.... കെട്ടി മറിച്ചിലുകളും .....വടം വലികളും...... തര്‍ക്കങ്ങളും..... തുടങ്ങി ആഭ്യന്തര യുദ്ധങ്ങള്‍ വരെ നടക്കുന്നു....

 ചിലര്‍ കരയുന്നു.......ചിലര്‍ തെറി വിളിക്കുന്നു.....മറ്റു ചിലര്‍ മറുകണ്ടം ചാടുന്നു ......ഇനി ചിലര്‍ ചിരിക്കുന്നു.....ചിലര്‍ കോലം കത്തിക്കുന്നു..... പോലീസുകാര്‍  അവരുടെ  പ്രഷ്ട്ടത്തിനിട്ടു പിടയ്ക്കുന്നു....... ചിലര്‍ കുതിക്കുന്നു....ചിലര്‍ കിതക്കുന്നു.....സീറ്റു കിട്ടാത്തവന്‍...കിട്ടിയവനെ മാന്തി പറിക്കുന്നു .......

മത നേതാക്കള്‍ ടെലിവിഷന്‍ ചാനലുകളുടെ മുന്‍പില്‍ നിന്ന് മസിലു പെരുപ്പിച്ചു കാട്ടുന്നു......ആക്രോശിക്കുന്നു.......അച്ചന്മാര്‍ കുപ്പായം മടക്കികുത്തി ചിന്നം വിളിക്കുന്നത്‌ കണ്ടു കൊച്ചു കുഞ്ഞുങ്ങള്‍ അലറി കരയുന്നു....നോമ്പ് കാലമല്ലേ..... എന്നെ കൊണ്ട്  ഇത്ര ഒക്കേ പറ്റു.....അതില്‍ ഒരാളുടെ ദുഃഖം .......

എവിടെ നോക്കിയാലും വെളുത്ത പല്ലുകള്‍.....ഇത് ചിരിയല്ല........ഇളി ..............ബിലയേല്‍... സന്തതികള്‍....എല്ലാം ഉഷാര്‍........

മലയാളികള്‍ക്ക് ഉത്സവ ലഹരി....... നുണയും....തെറിവിളിയും...... അടിയും...... ......പോര്‍വിളികളും........ കുട്ടിച്ചാത്തന്മാര്‍ സന്തോഷം കൊണ്ട് മണ്ടി  നടക്കുന്നു ..... ദൈവത്തിന്‍റെ സ്വന്തം നാട്ടുകാരുടെ മനസ്സ് നിറഞ്ഞു തുളുമ്പി....  അതെ ...... ഞങ്ങള്‍ ദൈവങ്ങളെ  തിരഞ്ഞെടുക്കുകയല്ലേ ......











Comments

Popular posts from this blog

പ്രാർത്ഥന

പ്രതീക്ഷ.... അതല്ലേ എല്ലാം...

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013