കായീന്മാരുടെ ഓണം


 ഓണം, കഴിഞ്ഞുപോയ ഏതോ ഒരു നല്ല കാലത്തിന്‍റെ ഒരുപിടി ചാരംപേറുന്ന  ഓര്‍മകളുടെ ഒരു മണ്‍പാത്ര മായി മാറിയിരിക്കുന്നു. 

ഓല പുരകളിലെ കണ്ണുനീരുപ്പു കലര്‍ന്ന ഓണസദ്യക്ക്സ്നേഹത്തിന്‍റെ പങ്കിടലിന്റെ...കരുതലിന്റെ... രുചിയായിരുന്നുവോ.....? അത്താഴ പഷ്ണികാരുണ്ടോ എന്ന് പടിപുര വാതിലില്‍ വന്നു വിളിച്ചു ചോദിച്ച നന്മ നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഏതോ ഐതീഹ്യമായി....

 മാവേലി സങ്കല്പം  കോമഡി ഷോ കളില്‍ നിര്‍ദയം അവമതിക്കപെടുന്നു... കായീന്മാര്‍  വാഴുന്ന നാട്ടില്‍ അല്ലാതെ തരമില്ലല്ലോ...??

ബോധത്തിന്റെയും അബോധതിന്റെയും ഇടനാഴികളില്‍ എപ്പോഴോ നഷ്ട്ടമായവര്‍..... ശേഷിക്കുന്ന അല്‍പ്പം ബോധം ഇല്ലാതെയാക്കാന്‍ ക്ഷമയോടെ ക്യു നില്‍ക്കുന്നവര്‍....

ഓണം......ഷോപ്പിംഗ്‌നു ശേഷമുള്ള  ടി വി കാണലായി ചുരുങ്ങി...സമ്പന്നതയുടെ ഓണം...

കായീന്മാരുടെ  ഓണം....മുന്നുറടി ചോദിച്ചാലും കിട്ടിയാലും തികയാത്ത ആര്‍ത്തി .... എന്തും ചെയ്യാന്‍ മടിക്കാത്ത കാഠിന്യം നമ്മുടെ മനസിന്‌ എങ്ങനെ കിട്ടി...? 

ടെക്നോളജി കൊണ്ട് ലോകം ചെറുതായെന്നു ആരോ പറഞ്ഞുപോല്‍ ...... അളക്കുവാന്‍ ആവാത്ത അകലങ്ങളിലായ മനസ്സുകള്‍ക്ക് അടുക്കാന്‍ എന്ത് ടെക്നോളജിയാണുള്ളത്....??  

അങ്ങ് അകലെ ജനങ്ങള്‍ക്ക് മതിലുകള്‍ ആകേണ്ടവര്‍.... എങ്ങനെ ഈ വിളവു മുഴുവന്‍ തിന്നു തീര്‍ക്കും എന്ന് ഓര്‍ത്തു വിറളി പിടിക്കുന്നു...... മറ്റു ചിലര്‍ ഒരുവനെ ഗാന്ധി വേഷം കെട്ടിച്ചു ജനാധിപത്യത്തെ മുഴുവന്‍ കശാപ്പു ചെയ്യാന്‍ ഒരുങ്ങുന്നു.....

നിന്‍റെ സഹോദരന്‍ എവിടെ ...? എന്ന വലിയ ചോദ്യം ഒരു ഇരുവായ്തല യുള്ള വാളായി ഹൃദയത്തില്‍ തുളഞ്ഞു കയറുന്നു......ഹാബേലിന്റെ രക്തത്തില്‍ ചവുട്ടിനിന്നുകൊണ്ട് എനിക്ക് അറിയില്ല എന്ന് അലറിവിളിക്കുന്ന കായീന്‍.....കൊന്നുവല്ലോ നീ അവനെ....??

അവസാനത്തെ ഒരു വറ്റ ചോറെടുത്ത് തന്‍റെ സഹോദരന്‍ പാക്കനാരുടെ  നാവില്‍ സ്നേഹത്തോടെ വച്ചുകൊടുത്ത അഗ്നിഹോത്രി....പഴയ ഒരു പുസ്തകത്തിന്‍റെ വാലന്‍ പുഴു കരണ്ട താളുകളില്‍ ഇല്ലാതെയായി ......


ഇവിടെ വീണ്ടും ആരവങ്ങളുയരുന്നു.... പൂക്കളങ്ങള്‍... ഊഞ്ഞാലുകള്‍.... സദ്യ......ഓണത്തിന്റെ ചിഹ്ന്നങ്ങള്‍ എല്ലാം പങ്കിടലിന്റെ പുണ്യങ്ങള്‍..... ഒറ്റയ്ക്ക് ചെയ്യാനായി  ഒന്നുമില്ല.......എല്ലാം ഒന്നിച്ചു ഒരുമനസോടെ സ്നേഹത്തോടെ ചെയ്യേണ്ട പുണ്യ കര്‍മങ്ങള്‍...... 

 ഒരു ഒന്നിച്ചു ചേരല്‍  അനിവാര്യത ആകുന്നു ....

മരണ സാഗരം നീന്തി കടന്നു പുനര്‍ജനിയുടെ തീരത്ത് വന്നെത്തുന്ന നമ്മുടെ പൂര്‍വിക  പുണ്യാത്മാകള്‍ അതുകണ്ട്  അല്‍പ്പം ആശ്വസിക്കട്ടെ....

   

Comments

Post a Comment

Popular posts from this blog

പ്രതീക്ഷ.... അതല്ലേ എല്ലാം...

Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013

ഭയം