Posts

Showing posts from August, 2012

എന്‍റെ വിളക്കുമരം

                                                                    Published in                              Amalolbhava ,  (അമലോത്ഭവ)                                                Marian Franciscan Magazine   ( October 2012) കാറ്റും കൊളുമില്ലാതെ ശാന്തമായി തീരമണയാം  എന്നത് ഒരു സഞ്ചാരിയുടെ വെറും വ്യാമോഹമാണ്. ആര്‍ത്തിരമ്പുന്ന തിരമാലകളും വീശിയടിക്കുന്ന  കൊടുങ്കാറ്റും എന്‍റെ നൌക യിലെ ദൈവസാന്നിധ്യത്തിന്‍റെ സാധ്യതകളാണ്. നാഥന്‍ അമരത്ത് സുഖമായി ഉറങ്ങുകയാവാം, ഒരു പക്ഷെ കൈയ്യെത്തും  ദൂരെ കടലില്‍ നമ്മെ പിന്തുടരുകയാവാം. എങ്കിലും പലപ്പോഴും ഉയരത്തില്‍ കെട്ടിപൊക്കിയ പായയിലോ, കൈവശമുള്ള  നന്ഗൂരത്തിലോ, വടക്കുനോക്കി യന്ത്രതിലോ ഒക്കെ പ്രതീക്ഷകള്‍ അര്‍പ്പിച്ചു വെറുതെ പങ്കായം വലിച്ചു തളരുകയാണ്. ഇവയൊക്കെയാണ് രക്ഷാമാര്‍ഗ്ഗങ്ങള്‍ എന്ന വിശ്വാസം എപ്പോഴോ എന്നില്‍ രൂഡാമൂലമായിരുന്നു. പക്ഷെ ഉണ്ടെന്നു കരുതിയ ആശ്രയ കേന്ദ്രങ്ങള്‍ കൈവിട്ടുപോയാല്‍ എന്ത് ചെയ്യും? അപ്രതീക്ഷിതമായ ചില വന്‍ തിരമാലകള്‍ എന്‍റെ പടകിലും ആഞ്ഞടിച്ചു.   കണക്കു കൂട്ടലുകള്‍ മുഴുവന്‍ തെറ്റി. തൊഴില്നെ പറ്റിയും ജീവിതത്തെ പറ്റിയും എനിക്കുണ്ടായി