Posts

തിരയും തീരവും....

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇവിടെ എത്തുന്നത്‌.....കടലിനു മാറ്റമൊന്നുമില്ല..... കരയോടുള്ള അടങ്ങാത്ത അഭിനിവേശം........ തിരകളായി.... തീരത്തെ പുണര്‍ന്നുകൊണ്ടേയിരുന്നു......  കര..... പക്ഷെ ...ഒരുപാട് മാറി പോയി.....ആധുനികതയുടെ,നേട്ടങ്ങളുടെ.,  വികസനത്തിന്‍റെ...... പാകമാകാത്ത മുഖംമൂടിവെച്ചിരിക്കുന്നു... കടലിനോടുള്ള പുച്ഛം തീരത്തിന്‍റെ മുഖത്ത് പലപ്പോഴും പ്രതിഫലിചിരുന്നുവോ......?  തീരത്തിന് അമ്പരതോട് കൌതുകം തോന്നിത്തുടങ്ങിയോ......? മാനത്തെ പുണരാന്‍ ......ചുംബിക്കാന്‍......വെമ്പുന്ന പോലെ....അവന്‍റെ കരങ്ങള്‍ മാനത്തേക്ക് ഉയര്‍ന്നുവോ......??  ബഹുനില കെട്ടിടങ്ങള്‍.....ടവറുകള്‍ ...... എല്ലാരും മാനത്തെ സ്വപ്നം കണ്ടു.....അടുക്കുംതോറും ...അകന്നുകൊണ്ടിരിക്കുന്ന സങ്കല്‍പ്പലോകം .....  കടല്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു .......അവളുടെ സ്നേഹവും..... ചവിട്ടിമെതിക്കപ്പെട്ട.....പുറം തള്ളപ്പെട്ട......അവളുടെ കണ്ണുനീര്‍.......അണപൊട്ടി ഒഴുകി......ഹൃദയം പൊട്ടുമാറുച്ചതില്‍ പൊട്ടി കരഞ്ഞുകൊണ്ട്‌  അവള്‍ ......തീരത്തിന്‍റെ കരങ്ങളില്‍ മുറുക്കെ പിടിച്ചുവോ...? അതിനെയാണോ നാം സുനാമി എന്ന...

ദൈവത്തെ പോലെയാവാന്‍

കേരളം ഇലക്ഷന്‍ ചൂടില്‍ കത്തിയമരുന്നു......എവിടെ തിരിഞ്ഞൊന്നു നോക്കിയാലും....അവിടെല്ലാം കൊടും നുണകള്‍ മാത്രം....... സാക്ഷാല്‍ ഗീബെല്‍സു  പോലും നാണിച്ചു തലകുനിക്കുന്ന തരത്തിലുള്ള നുണ പ്രചാരണങ്ങള്‍....   അയാളുടെ ശിഷ്യന്മാര്‍......അല്ല  അച്ഛന്‍മാര്‍..... ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉള്ള നാട് കേരളം തന്നെയാകും .... നുണയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ നമ്മള്‍ കേട്ടു രസിക്കും....വോട്ട് ചെയ്യും....ജയിപ്പിക്കും.....പിന്നെ പരാതി പറയും......പിന്നെ വെറുക്കും...... അടുത്ത പ്രാവശ്യം ......തോല്‍പ്പിക്കും.... ഈ പ്രതിഭാസം Anti-Incumbency Factor   എന്ന് അറിയപ്പെടുന്നു.....   സീറ്റ്‌ വിഭജനം തുടങ്ങി .....എല്ലാ കലാപരിപാടികളും ഗംഭീരമായി നടന്നു.... കെട്ടി മറിച്ചിലുകളും .....വടം വലികളും...... തര്‍ക്കങ്ങളും..... തുടങ്ങി ആഭ്യന്തര യുദ്ധങ്ങള്‍ വരെ നടക്കുന്നു....  ചിലര്‍ കരയുന്നു.......ചിലര്‍ തെറി വിളിക്കുന്നു.....മറ്റു ചിലര്‍ മറുകണ്ടം ചാടുന്നു ......ഇനി ചിലര്‍ ചിരിക്കുന്നു.....ചിലര്‍ കോലം കത്തിക്കുന്നു..... പോലീസുകാര്‍  അവരുടെ  പ്രഷ്ട്ടത്തിനിട്ടു പിടയ്...

എന്‍റെ യാത്ര

എനിക്കു വല്ലാത്ത ഭയം തോന്നി‍..... വിജനമായ ഈ ഒറ്റയടി പാതയില്‍... എത്ര ദൂരം കൂടി നടക്കണം എന്ന് അറിയില്ല....വേനലിന്‍റെ കടുപ്പം തീയായി പെയ്തിറങ്ങുന്ന ഏതോ കുഗ്രാമം.... നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ്.... ചാലുകളായി തീര്‍ന്ന് താഴേക്ക്‌ ഒഴുകി..... ക്ഷീണം..... ഒരു തണല്‍ കണ്ടിരുന്നെങ്ങില്‍.....  അനന്ത മായി നീണ്ടു കിടക്കുന്ന വഴി അല്ലാതെ ഒന്നുമില്ല എന്‍റെ മുന്നില്‍....... ഈ ഭാരവും താങ്ങി ഞാന്‍ എത്രനേരം ഇങ്ങനെ....കാലുകള്‍ വിങ്ങുന്നു... കൈകള്‍ മരവിച്ച പോലെ ...... ചുമലിലെ ഭാണ്ടതിന്റെ ഭാരം താങ്ങാനാവുന്നില്ല..... എന്‍റെ രണ്ടു തോളുകളും പൊട്ടി.......അതിന്റെ നീറ്റല്‍ ചിലപ്പോഴൊക്കെ ഒരു സുഖമായി തോന്നി..... കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്ക്‌ വെയിലിന്റെ മൂര്‍ച്ച താങ്ങാനാവുന്നില്ല‍.....ആര്‍ക്കുവേണ്ടി ഞാന്‍ ഈ ഭാരം ചുമക്കുന്നു.........എനിക്ക് വേണ്ടിയോ.... അതോ...  എനിക്ക് ഈ ഭാരം ചുമലില്‍ തന്നവര്‍ക്കുവേണ്ടിയോ..... അറിയില്ല......  മുഷിഞ്ഞു നാറിയ ഉടുപ്പ് അവിടവിടെയായി  കീറി തുന്നിയതു വീണ്ടും  പൊളിഞ്ഞു ഇളകിയിരിക്കുന്നു......നിറം മങ്ങി ... മണ്ണിന്‍റെ നിറമുള്ള ഒരു...

ഞാന്‍ വളരുകയല്ലേ.....!!!!!!!!!!!!

പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് ....... എന്തിനാണ് ഈ ഓട്ടം ......എങ്ങോട്ടാണ് ഈ ഓട്ടം.... ഓട്ടമല്ല...... നെട്ടോട്ടം ... ഓര്‍മ്മ വച്ച നാള്‍ മുതല്‍ തുടങ്ങിയ ഓട്ടം.... ഒടുവില്‍ തണുത്ത് ഉറഞ്ഞു കട്ട പിടിക്കുമ്പോള്‍ നമ്മെ എടുത്തുകൊണ്ടു മറ്റുള്ളവരുടെ ഓട്ടം.... വിശ്രമമില്ല....എന്റെ വിശ്രമം മറ്റുള്ളവന്റെ നേട്ടമാകും.....എനിക്ക് സമയമില്ല....അതും മറ്റുള്ളവര്‍ കവര്‍ന്നു എടുത്തേക്കാം....  എന്‍റെ നോട്ടം.......  അവന്‍റെ സമയം .....അവന്‍റെ വിശ്രമം ......അവന്‍റെ ആരോഗ്യം.....അവന്‍റെ ബുദ്ധി...... അവന്‍റെ പരിചയം...അവന്‍റെ പണം ......അവന്‍റെ സന്തോഷം.... അങ്ങനെ മറ്റുള്ളവന് എന്തൊക്കെയുണ്ടോ .....അതെല്ലാം  എന്റെതാകണം ...... എത്ര നിഷ്കളങ്കമായ ആശകള്‍ ....... കുട്ടിക്കാലത്ത് കൂട്ടുകാരന്റെ കയ്യില്‍ കണ്ട പാവയെ വേണം എന്ന് പറഞ്ഞു വാശിപിടിച്ച അതെ മാനസിക അവസ്ഥ.... വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു....വളര്‍ന്നപ്പോള്‍ പാവ മാറി മറ്റു ചിലത് വന്നു എന്ന വ്യത്യാസം  മാത്രം..... ഇപ്പോഴും കണ്ണ് അങ്ങോട്ടുതന്നെ.....  ഈശ്വരാ ......ഞാന്‍ വളരുന്നില്ലേ...... പെട്ടെന്ന് ടി വീ യില്‍ നിന്നും ഒരു പരസ്യം കേട്ട്...

ഞാന്‍ ആരാകണം....?

. മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു.....ഉറങ്ങാനും സമ്മതിക്കില്ല...ടാര്‍ഗറ്റ് അചീവ് ചെയ്തോ എന്നറിയാന്‍ മാനേജര്‍ തെണ്ടി വിളിക്കുവാരിക്കും....പിറുപിറുത്തു കൊണ്ട് കട്ടിലില്‍ നിന്ന് എഴുനേറ്റു.....അല്ല....ദൈവമേ......അമ്മ...........ബാങ്കില്‍ നിന്നും വീണ്ടും കത്ത് വന്നിരുന്നു...പണം എത്രയും പെട്ടെന്ന് തിരികെ അടക്കണം...നീ എന്തെങ്ങിലും ചെയ്യണം....അല്ലെങ്ങില്‍ ഞങ്ങള്‍ റോഡില്‍ ഇറങ്ങേണ്ടി വരും.... ഞാന്‍ കട്ടിലില്‍ അമര്‍ന്നിരുന്നു....എന്റെ വിദ്യാഭ്യാസം കഴിഞ്ഞു ജോലി കിട്ടിയപ്പോലെക്കും ....ഇതാണ് വീട്ടുകാരുടെ അവസ്ഥ ..... ഏതാണ്ടൊക്കെ.....റോഡില്‍ ആയി....എന്നെകൊണ്ട്‌ ഇതൊക്കെ അല്ലേ പറ്റു.....ഞാന്‍ വാടക കൊടുക്കുന്നതും ആഹാരം കഴിക്കുന്നതും പലപ്പോഴും...പുതിയ പുതിയ കടങ്ങള്‍ വാങ്ങിയാണ്.....ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി യുടെ ശേഷി വര്‍ദ്ധക ഉല്‍പ്പന്നം വില്‍ക്കുന്ന എന്റെ അവസ്ഥ ആരോടുപറയാന്‍...നാണം കെട്ടവന്റെ.....നാണം കേട്ട പ്രോഡക്റ്റ്............... ഞാന്‍ ആരാകണം....?   ഉത്തരം ഇല്ലാത്ത ചോദ്യം.... ആരാകും....? സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടര്‍ , എഞ്ചിനീയര്‍, ഐ എ എസ .....അങ്ങനെ എന...
പുലരിയില്‍ നീ ഒന്നു പുഞ്ചിരിചെപ്പോഴാ മുകില്‍ മാല പൊട്ടി നിന്‍ മുത്ത്‌ ചിതറി പുല്‍കൊടി തുമ്പിലും പൂന്കാവനത്തിലും ഇന്നെന്റെ ഉള്ളിലും കുളിര് വിതറി നിന്‍ മിഴി കോണിലെ വൈട്ദൂരിയ കണികകള്‍ നാണത്തില്‍  മഴവില്ലോ തേങ്ങലിന്‍ തുള്ളിയോ അറിയില്ലെനിക്കൊന്നും പറയുന്നതൊക്കെയും എന്നാത്മവില്‍ ഉയരുന്ന സ്നേഹ ഗീതം

അഗ്നിയില്‍

കത്തിയമരുന്ന സൂര്യന്റെ നെഞ്ചിലെ ഒരുപിടി നീറുന്ന കനലുകള്‍ എന്നിലേക്ക് എന്തിനാണ് വാരിയിട്ടത്..? ഞാന്‍ ഈ അന്ധകാരത്തെ എപ്പോഴോ സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇരുട്ടിന്റെ ഉള്ളറകളിലെ ഭീകരതയില്‍ ഞാന്‍  ഒരു വന്യമായ ശാന്തത കണ്ടെത്തിയിരുന്നോ...? അറിയില്ല...... പക്ഷെ...  ഉള്ളിലെ പ്രകാശം എപ്പോഴോ കെട്ടടങ്ങിയിരുന്നു........ വീണ്ടും ....ചിതറി വീണ കനലുകള്‍ എന്നില്‍  നീറി തുടങ്ങുന്നു...... പശ്ചാത്താപത്തിന്റെ ഉലയില്‍...... ആ കനലുകള്‍  സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയായി ആളി പടര്‍ന്നു .....ദുഖവും ..... കോപവും..പകയും....എല്ലാം ആ അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആകും .അഗ്നി ദേവന്‍ എല്ലാം  ശുദ്ധീകരിക്കട്ടെ...... വെളിച്ചം വീണ്ടും എന്നില്‍ ഉദിക്കട്ടെ.... ഫീനിക്സ് പക്ഷിയെ കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മവരുന്നു...ചാരത്തില്‍ നിന്നും പറന്നു പൊങ്ങുന്ന ഫീനിക്സ് പക്ഷി....പക്ഷെ........എന്തിനാണ് ആ പാവത്തിനെ ചുട്ടെരിച്ചത്.....? ഒരുപിടി ചാരമാക്കിയത്...?  ....... ആരും പറഞ്ഞില്ല...കേട്ടിട്ടില്ല...