Posts

Showing posts from January, 2011

ഞാന്‍ ആരാകണം....?

. മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു.....ഉറങ്ങാനും സമ്മതിക്കില്ല...ടാര്‍ഗറ്റ് അചീവ് ചെയ്തോ എന്നറിയാന്‍ മാനേജര്‍ തെണ്ടി വിളിക്കുവാരിക്കും....പിറുപിറുത്തു കൊണ്ട് കട്ടിലില്‍ നിന്ന് എഴുനേറ്റു.....അല്ല....ദൈവമേ......അമ്മ...........ബാങ്കില്‍ നിന്നും വീണ്ടും കത്ത് വന്നിരുന്നു...പണം എത്രയും പെട്ടെന്ന് തിരികെ അടക്കണം...നീ എന്തെങ്ങിലും ചെയ്യണം....അല്ലെങ്ങില്‍ ഞങ്ങള്‍ റോഡില്‍ ഇറങ്ങേണ്ടി വരും.... ഞാന്‍ കട്ടിലില്‍ അമര്‍ന്നിരുന്നു....എന്റെ വിദ്യാഭ്യാസം കഴിഞ്ഞു ജോലി കിട്ടിയപ്പോലെക്കും ....ഇതാണ് വീട്ടുകാരുടെ അവസ്ഥ ..... ഏതാണ്ടൊക്കെ.....റോഡില്‍ ആയി....എന്നെകൊണ്ട്‌ ഇതൊക്കെ അല്ലേ പറ്റു.....ഞാന്‍ വാടക കൊടുക്കുന്നതും ആഹാരം കഴിക്കുന്നതും പലപ്പോഴും...പുതിയ പുതിയ കടങ്ങള്‍ വാങ്ങിയാണ്.....ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി യുടെ ശേഷി വര്‍ദ്ധക ഉല്‍പ്പന്നം വില്‍ക്കുന്ന എന്റെ അവസ്ഥ ആരോടുപറയാന്‍...നാണം കെട്ടവന്റെ.....നാണം കേട്ട പ്രോഡക്റ്റ്............... ഞാന്‍ ആരാകണം....?   ഉത്തരം ഇല്ലാത്ത ചോദ്യം.... ആരാകും....? സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടര്‍ , എഞ്ചിനീയര്‍, ഐ എ എസ .....അങ്ങനെ എന...
പുലരിയില്‍ നീ ഒന്നു പുഞ്ചിരിചെപ്പോഴാ മുകില്‍ മാല പൊട്ടി നിന്‍ മുത്ത്‌ ചിതറി പുല്‍കൊടി തുമ്പിലും പൂന്കാവനത്തിലും ഇന്നെന്റെ ഉള്ളിലും കുളിര് വിതറി നിന്‍ മിഴി കോണിലെ വൈട്ദൂരിയ കണികകള്‍ നാണത്തില്‍  മഴവില്ലോ തേങ്ങലിന്‍ തുള്ളിയോ അറിയില്ലെനിക്കൊന്നും പറയുന്നതൊക്കെയും എന്നാത്മവില്‍ ഉയരുന്ന സ്നേഹ ഗീതം

അഗ്നിയില്‍

കത്തിയമരുന്ന സൂര്യന്റെ നെഞ്ചിലെ ഒരുപിടി നീറുന്ന കനലുകള്‍ എന്നിലേക്ക് എന്തിനാണ് വാരിയിട്ടത്..? ഞാന്‍ ഈ അന്ധകാരത്തെ എപ്പോഴോ സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇരുട്ടിന്റെ ഉള്ളറകളിലെ ഭീകരതയില്‍ ഞാന്‍  ഒരു വന്യമായ ശാന്തത കണ്ടെത്തിയിരുന്നോ...? അറിയില്ല...... പക്ഷെ...  ഉള്ളിലെ പ്രകാശം എപ്പോഴോ കെട്ടടങ്ങിയിരുന്നു........ വീണ്ടും ....ചിതറി വീണ കനലുകള്‍ എന്നില്‍  നീറി തുടങ്ങുന്നു...... പശ്ചാത്താപത്തിന്റെ ഉലയില്‍...... ആ കനലുകള്‍  സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയായി ആളി പടര്‍ന്നു .....ദുഖവും ..... കോപവും..പകയും....എല്ലാം ആ അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആകും .അഗ്നി ദേവന്‍ എല്ലാം  ശുദ്ധീകരിക്കട്ടെ...... വെളിച്ചം വീണ്ടും എന്നില്‍ ഉദിക്കട്ടെ.... ഫീനിക്സ് പക്ഷിയെ കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മവരുന്നു...ചാരത്തില്‍ നിന്നും പറന്നു പൊങ്ങുന്ന ഫീനിക്സ് പക്ഷി....പക്ഷെ........എന്തിനാണ് ആ പാവത്തിനെ ചുട്ടെരിച്ചത്.....? ഒരുപിടി ചാരമാക്കിയത്...?  ....... ആരും പറഞ്ഞില്ല...കേട്ടിട്ടില്ല...