ഒരിക്കലും ജയിക്കാതെ......
ജീവിതത്തില്‍ ഒരിക്കലെങ്ങിലും തോല്ക്കാത്തവര്‍ കാണുമോ..? ഇല്ല ....അത് തീര്‍ച്ച .. എന്നാല്‍ ഒരിക്കലെങ്ങിലും ജയിക്കാത്തവര്‍ ഉണ്ടാകുമോ...? അറിയില്ല ..... ഒരിക്കലും ജയിക്കാതെ..... പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപെട്ടവര്‍...കാണും
ആദ്യമൊക്കെ തോല്‍ക്കുന്നത് ഒരു തരം നൊമ്പരം ഉണ്ടാക്കിയിരുന്നു....പിന്നെ അത് മാറി ഒരു മരവിപ്പായി.....പിന്നെ ഭയമായി....വെറുപ്പായി ....എല്ലാരോടും .....എല്ലാത്തിനോടും.....എന്നോടുതന്നെയും...
.
ഒരു നിമിഷം ...... സത്യത്തില്‍ ആരെങ്ങിലും ഇവിടെ വിജയിക്കുന്നുണ്ടോ....? അല്ല എന്താണ് വിജയം...? ധാരാളം പണം നേടുന്നതോ...? ഉയര്‍ന്ന ജോലി കിട്ടുന്നതോ...? സമൂഹത്തില്‍ മാന്യത നേടുന്നതോ...? അധികാരം നേടുന്നതോ..? ഇവരില്‍ ആരെങ്ങിലും ജയിക്കുന്നുണ്ടോ...? അല്ലെങ്ങില്‍ ജയിച്ചതായി അവര്‍ക്ക് തോന്നിയിട്ടുണ്ടോ ..?? ആര്‍ക്കറിയാം ...?
വിജയം ഒരു പടവാണ് എന്ന് ആരോ പറഞ്ഞു പോല്‍ ...!!!!!!!
കയറിയ പടവുകളുടെ പിന്നാംബുരങ്ങളില്‍ എവിടെയോ തേങ്ങലുകള്‍......നമുക്ക് കയറാന്‍ വഴി മാറി തന്ന പരാജിതരുടെ അടക്കിയ നൊമ്പരങ്ങളുടെ മുന്‍പില്‍ ഒരു നിമിഷം പരാജയപെടുന്നുവോ....?
ഈ പടവെല്ലാം കയറി അങ്ങ് മുകളില്‍ എത്തുമ്പോള്‍.................... ദാ....നില്‍ക്കുന്നു കയറുമായി.....പോത്തിന്‍റെ മുകളില്‍....വാ സമയമായി......... അടുത്ത തോല്‍വിക്ക്....
ഗുരോ കിടിലന്‍....
ReplyDelete......തോല്‍വി തന്നെയാണ് വിജയം...
ആശംസകള്‍....