ആരവങ്ങള്‍
മതില്‍ കെട്ടിനുള്ളിലെ ആരവങ്ങള്‍ അടങ്ങി, എങ്ങും മൂകത....
കണ്ണീര്‍ വറ്റിയ മിഴികളുമായി ചിലര്‍ അനതധയിലേക്ക് നോക്കിയിരുന്നു...മങ്ങിയ വെട്ടത്തില്‍ ഈയാമ്പാറ്റകള്‍ പറന്നു നടക്കുന്നു ... ചിലര്‍ ഒന്നും അറിയാത്തവരെ പോലെ കിടന്നുറങ്ങുന്നു... മനസ്സ് മരവിച്ചവര്‍...................................... ....അല്ലെങ്ങില്‍..... എന്നോ മരിച്ചവര്‍,............ഇടയ്ക്കൊക്കെ ബൂട്ടുകളുടെ അടിയില്‍ മണ്ണ് നെരിഞ്ഞു അമരുന്നു..ആ സ്വരത്തില്‍ പോലും ക്രുരത തളം കെട്ടി നില്‍ക്കുന്ന പോലെ...
രണ്ടു ദിവസമായി ആരും ഒന്നും കഴിച്ചില്ല...കഴിക്കാന്‍ തോന്നിയില്ല...ഇന്ന് വെളുപ്പിനെ 5.30 എന്ന സമയം ഒരിക്കലും ഉണ്ടാകരുതേ എന്ന് പ്രാര്‍തിക്കുകയായിരുന്നു ഈ തടവറ മുഴുവനും....ഒരിക്കലും പ്രഭാതം വിരിയരുതെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.... കുറ്റവാളികളുടെ പ്രാര്‍ത്ഥന...!!
അയാള്‍ ഗൌരവക്കാരന്‍ ആയിരുന്നു...ആരോടും അധികം മിണ്ടില്ല...മിക്കപ്പോഴും വിദൂരതയിലേക്ക് നോക്കിയിരിക്കുനത് കാണാം...പക്ഷെ ആ കണ്ണുകള്‍ ഇടയ്ക്കൊക്കെ നനയുന്നത് കാണാമായിരുന്നു...അയാള്‍ എന്ത് കുറ്റം ചെയ്തു എന്നും അറിയില്ല...അവസാനത്തെ ദയാ ഹര്ജിയിന്‍ മേല്‍ തീരുമാനം കാത്തുകിടക്കുകയായിരുന്നു....രണ്ടു നാള്‍ മുന്‍പ് അതും തള്ളിയതായി ആരോ പറഞ്ഞു....
അത് അറിഞ്ഞ ശേഷം അയാള്‍ ആരോടും ഒന്നും മിണ്ടിയില്ല... പിന്നീട് അയാള്‍ നിലത്തു കമിഴ്ന്നു കിടക്കുകയായിരുന്നു എന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു...അവസാനത്തെ ആഗ്രഹം ഒരു ദീര്‍ഖ നിശ്വാസം മാത്രമായിരുന്നുവത്രേ......
തൂക്മരത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നുവോ...? കാലുകള്‍ ഇടറിയിരുന്നുവോ...? കണ്ണുകള്‍ നിറഞ്ഞിരുന്നുവോ..? നെഞ്ച് പിടെചിരിക്കുമോ..?
അയാള്‍ക്ക് ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടോ എന്നും അറിയില്ല....ആരും അയാളെ കാണാന്‍ വന്നില്ല...ആരും ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ...?? അവര്‍ പുലര്‍ച്ചെ അയാളുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ കാത്തു നില്‍ക്കുന്ന്നുണ്ടാകുമോ..? അയാളുടെ ഭാരം ഏറ്റുവാങ്ങിയ കയര്‍ നിശ്ചലമാകുന്നതുവരെ അകത്തും പുറത്തും ഇരുട്ടുമായി അവര്‍ നിന്നിരികാം..?
പുറത്തു പത്രക്കാരുടെ ബഹളമായിരുന്നുവത്രേ......കഴുകന്മാര്‍ ...!!!
അതിനിടയില്‍ ഒരു എട്ടു വയസ്സുകാരി പെണ്‍കുട്ടി തന്റെ മുത്തച്ചനെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു എന്ന് ആരോ പറഞ്ഞു കേട്ടു......!!
Comments
Post a Comment