യാമിനി
രാവേറെ കഴിഞ്ഞിരിക്കുന്നു ...... പുസ്തകം മടക്കി ....നല്ല ക്ഷീണം ......ജഗ്ഗില്‍ നിന്നും കുറച്ചു വെള്ളം കുടിച്ചു.... വാച്ചില്‍ സമയം രണ്ടു മണി കഴിഞ്ഞു... ഇനി ഉറങ്ങാം നാളെ നേരത്തെ എണീക്കണം..... ഫാനിന്റെ ചൂടുള്ള കാറ്റും ...ക്ഷീണവും കാരണം പെട്ടന്ന് മയങ്ങി പോയി ... എന്റെ ചെവിക്കുള്ളില്‍ കര്‍ന്നപടം പൊട്ടുമാറുച്ചത്തില്‍ വല്ലാത്ത മൂളല്‍....എന്‍റെ കിടക്ക ശക്തിയായി കുലുങ്ങി.....ഞാന്‍ ബോധതലങ്ങളില്‍ നിന്നും അഗാധങ്ങളിലേക്ക് വഴുതി വീണത് പോലെ......എന്‍റെ ദേഹം ആകെ തണുത്തിരിക്കുന്നു..... അത് അവളുടെ വരവാണ്.... രാത്രിയുടെ ഏതോ യാമങ്ങളില്‍ കടന്നു വരുന്നവള്‍...യാമിനി.... ഏതോ മഞ്ഞു മൂടിയ താഴ്വാരങ്ങളിലെ ഇരുണ്ട അറകളില്‍ നിന്നും അവള്‍ ഇടയ്ക്കിടെ വരാറുണ്ട്...പലപ്പോഴും ജനലിന്നു അപ്പുറം നിന്നു എന്നോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ.... ഇരുട്ടിന്റെ മൂടുപടമിട്ടുകൊണ്ട് എന്‍റെ അരികില്‍ അവള്‍ നിന്നു..... പുറത്തെ അരണ്ട നിലവെളിച്ചതിന്റെ കീറുകള്‍ ജനാലയുടെ കണ്ണാടി കടന്നു വന്നത് അവക്തമായ അവളുടെ മുഖം ഞാന്‍ കണ്ടു ....ഭീതിയോടെ ഞാന്‍ തുറിച്ച...