Posts

Showing posts from April, 2011

പ്രതീക്ഷ.... അതല്ലേ എല്ലാം...

വെറുതെ നിലത്തു അയാള്‍ എന്തൊക്കെയോ എഴുതികൊണ്ടിരുന്നു....ചുളിവു വന്നു വികൃതമായ വിരലുകള്‍....അര്‍ത്ഥ ശൂന്യമായി എന്തൊക്കെയോ വരച്ചു കൊണ്ടിരുന്നു.....മഴ പെയ്തു തോര്‍ന്ന മുറ്റത്ത്‌....അയാളുടെ വിരലുകളില്‍ മണ്ണ് കട്ട പിടിച്ചു ...  കഫവും രക്തവും ചേര്‍ന്ന മിശ്രണം ആ ചെറിയ മുറ്റം വൃത്തി ഹീനമാക്കി... ഒതുക്കിവയ്ക്കാത്ത... അനുസരണയില്ലാത്ത മുടി.... കുഴിഞ്ഞു താണ നിര്‍ജ്ജീവമായ കണ്ണുകള്‍ ..... കരുവാളിച്ച മുഖത്തെ നരച്ച കുട്ടി രോമങ്ങള്‍ അയാളെ കൂടുതല്‍ വിരൂപനാക്കിയോ.....? വര്‍ഷങ്ങളായുള്ള ബീഡി കറയും, വെറ്റില കറയും ചേര്‍ന്നു കരി തേച്ച കുറെ പല്ലിന്‍റെ കുറ്റികള്‍....  ഒരു കണ്ണിന്‍റെ കോണില്‍ നിന്ന് തുടങ്ങുന്ന ചുളിവുകള്‍ മുഖമാസകലം ചുറ്റി സഞ്ചരിച്ചു മറ്റേ കണ്ണിന്‍റെ കോണില്‍ സമാപിക്കുന്നു...  ചുണ്ടുകളുടെ കോണില്‍ നിന്നും ഒലിച്ചിറങ്ങിയ തുപ്പലും എന്നോ ചവച്ച പുകയിലയുടെയും മിശ്രണവും ഒന്നുചേര്‍ന്ന് താടിയും കടന്നു താഴേക്കു സാവധാനം ഒഴുകിയിറങ്ങി ....   ഇണ പിരിയാനാവാത്ത വിധം ഒന്നുചേര്‍ന്ന വയറും നട്ടെല്ലും അയാളെ വളച്ച്പിടിച്ചിരിക്കുന്ന പോലെ .........തോളില്‍ കിടന്ന മുഷിഞ്ഞ തുവര്‍ത്ത്‌ തണുത്ത കാറ്റില്‍ ...