പ്രാർത്ഥന
പ്രാർത്ഥന നമ്മുടെ ജീവിതത്തിൽ മിക്ക സന്ദര്ഭങ്ങളിലും ഒരു പക്ഷെ എല്ലാ ദിവസവും കേൾക്കുകയും പറയുകയും ചെയ്യുന്ന ഒരു പദമാണ് 'പ്രാർത്ഥന'. എന്നാൽ എന്താണ് പ്രാർത്ഥന എന്നത് വ്യക്തത ഇല്ലാത്ത ഒരു സമസ്യയാണ് നമുക്ക് പലപ്പോഴും. പ്രാർത്ഥനയെ പറ്റി പല എഴുത്തുകളും വായിച്ചിട്ടുണ്ട്, പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. പക്ഷെ ഒരു വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എന്റെ പാർത്ഥന അനുഭവമാണ് ഞാനെഴുതുന്നതു, അത് എല്ലാവര്ക്കും സ്വീകാര്യമായിക്കൊള്ളണമെന്നുമില്ല. കാരണം പ്രാർത്ഥനക്കു ഓരോ വ്യക്തിക്കും അവരവരുടെ സ്വന്തം നിർവചനം നൽകാൻ കഴിയും. ഒരു പക്ഷെ അതാണ് പ്രാർത്ഥനയുടെ സൗന്ദര്യവും പവിത്രതയും. പാർത്ഥന എന്നത് ഒരു അന്വേഷണമാണ്, യാത്രയാണ്. സ്വന്തം ആഴങ്ങളിലേക്കുള്ള ഒരു ഊളിയിടൽ, അവിടെയാണ് പ്രാർത്ഥനയുടെ തുടക്കം. സ്വയം അറിയാൻ, കാണാൻ, കേൾക്കാൻ, ഒ...