പ്രവാചകൻ പൊള്ളുന്ന വെയിൽ, തൊണ്ട വരണ്ടുണങ്ങി, നാക്കു താഴ്ന്നുപോകുന്നു. കാലുകളിൽ പലയിടത്തുനിന്നും രക്തം ഒഴുകുന്നു, വിരലുകളിലെ മുറിവുകളിൽ മണ്ണുപൊതിഞ്ഞിരിക്കുന്നു. നെറ്റിയിലെ മുറിവിൽ നിന്നും കിനിഞ്ഞ ഒരു തുള്ളി രക്തം വിയർപ്പുമായി കലർന്ന് താഴേക്ക് പതുക്കെ മൂക്കിന്റെ തുമ്പിലേക്കു ഒഴുകിയിറങ്ങുന്നത്തിന്റെ തണുപ്പ് ഒരു നേർ രേഖപോലെ, സുഖമായി തോന്നി. കൊല്ലാനായി അലറിയടുത്ത ക്രൂരതയുടെ ആയിരം കൈകളിൽനിന്നും പ്രാണൻ രക്ഷിക്കാനായി എത്ര ദൂരം ഓടി എന്നറിയില്ല..ഓർമ്മയും ഇല്ല. വിശപ്പും ദാഹവും കാഴ്ചയെ തന്നെ മറച്ചു കളയുന്നു. ഒരിറ്റു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ. അങ്ങ് കണ്ണെത്താ ദൂരെ അകലെ പട്ടണത്തിൽ ഉയർന്നു നിൽക്കുന്ന കോട്ട ഗോപുരങ്ങളുടെ മകുടങ്ങൾ മാത്രം കാണാം. നന്ദികേടിന്റെ സ്മാരകങ്ങൾ… രക്ഷപെട്ടു എന്നുറപ്പാക്കാനായിട്ടില്ല. ...
Posts
Showing posts from May, 2020