Posts

Showing posts from August, 2011

കായീന്മാരുടെ ഓണം

 ഓണം, കഴിഞ്ഞുപോയ ഏതോ ഒരു നല്ല കാലത്തിന്‍റെ ഒരുപിടി ചാരംപേറുന്ന  ഓര്‍മകളുടെ ഒരു മണ്‍പാത്ര മായി മാറിയിരിക്കുന്നു.  ഓല പുരകളിലെ കണ്ണുനീരുപ്പു കലര്‍ന്ന ഓണസദ്യക്ക്സ്നേഹത്തിന്‍റെ പങ്കിടലിന്റെ...കരുതലിന്റെ... രുചിയായിരുന്നുവോ.....? അത്താഴ പഷ്ണികാരുണ്ടോ എന്ന് പടിപുര വാതിലില്‍ വന്നു വിളിച്ചു ചോദിച്ച നന്മ നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഏതോ ഐതീഹ്യമായി....  മാവേലി സങ്കല്പം  കോമഡി ഷോ കളില്‍ നിര്‍ദയം അവമതിക്കപെടുന്നു... കായീന്മാര്‍  വാഴുന്ന നാട്ടില്‍ അല്ലാതെ തരമില്ലല്ലോ...?? ബോധത്തിന്റെയും അബോധതിന്റെയും ഇടനാഴികളില്‍ എപ്പോഴോ നഷ്ട്ടമായവര്‍..... ശേഷിക്കുന്ന അല്‍പ്പം ബോധം ഇല്ലാതെയാക്കാന്‍ ക്ഷമയോടെ ക്യു നില്‍ക്കുന്നവര്‍.... ഓണം......ഷോപ്പിംഗ്‌നു ശേഷമുള്ള  ടി വി കാണലായി ചുരുങ്ങി...സമ്പന്നതയുടെ ഓണം... കായീന്മാരുടെ  ഓണം....മുന്നുറടി ചോദിച്ചാലും കിട്ടിയാലും തികയാത്ത ആര്‍ത്തി .... എന്തും ചെയ്യാന്‍ മടിക്കാത്ത കാഠിന്യം നമ്മുടെ മനസിന്‌ എങ്ങനെ കിട്ടി...?  ടെക്നോളജി കൊണ്ട് ലോകം ചെറുതായെന്നു ആരോ പറഞ്ഞുപോല്‍ ...... അളക്ക...